ആശ്വാസം രണ്ടാം ദിനം; സ്വര്‍ണ വിലയില്‍ ഇന്നും കുറവ്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കുറവ് രേഖപ്പെടുത്തി. ഇന്ന് പവന് 240 രൂപ കുറഞ്ഞ് 60,080 രൂപയിലെത്തി. ഗ്രാമിന് 30 രൂപ താഴ്ന്ന് 7510 ആയി. സ്വര്‍ണവില റെക്കോര്‍ഡിലെത്തിയതിന് ശേഷം തിങ്കളാഴ്ചയാണ് 120 രൂപ കുറഞ്ഞത്. സ്വര്‍ണവില പവന് 60,000 കടന്നത് കഴിഞ്ഞ ആഴ്ചയാണ്. വരും ദിവസങ്ങളിലും നേരിയ ഇടിവ് പ്രതീക്ഷിക്കുന്നു. എന്നാല്‍ ഫെബ്രുവരി ഒന്നിലെ ബജറ്റില്‍ നികുതി കൂട്ടിയാല്‍ കാര്യങ്ങള്‍ മാറിമറിയും. ഇന്നത്തെ വിലയനുസരിച്ച് ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ ജിഎസ്ടിയും പണിക്കൂലിയുമടക്കം 65,000 രൂപയ്ക്ക് മുകളില്‍ കൊടുക്കണം. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 7,510 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 6200 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 99 രൂപയാണ്.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it