ഒന്നാം വാര്‍ഡില്‍ ജ്യേഷ്ഠന്‍ പൊതു സ്വതന്ത്രന്‍; രണ്ടാം വാര്‍ഡില്‍ അനുജന്‍ കോണ്‍.സ്ഥാനാര്‍ത്ഥി

ചെമനാട്: ചെമനാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ജ്യേഷ്ഠന്‍ ഇടത് പിന്തുണകൂടിയുള്ള പൊതു സ്വതന്ത്രനായി മത്സരിക്കുമ്പോള്‍ തൊട്ടടുത്ത രണ്ടാം വാര്‍ഡില്‍ അനുജന്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി. ഒന്നാം വാര്‍ഡില്‍ നാസര്‍ കുരിക്കളും രണ്ടാം വാര്‍ഡില്‍ മന്‍സൂര്‍ കുരിക്കളുമാണ് വ്യത്യസ്ത മുന്നണികള്‍ക്ക് വേണ്ടി മത്സരത്തിനിറങ്ങുന്നത്. മന്‍സൂര്‍ നേരത്തെ രണ്ടാം വാര്‍ഡില്‍ മത്സരിച്ച് വിജയിച്ച് പഞ്ചായത്ത് മെമ്പറായിട്ടുണ്ട്. കഴിഞ്ഞ തവണ വനിതാ സംവരണമായതോടെ മാറിനിന്നു. ഇത്തവണ കോണ്‍ഗ്രസ് വീണ്ടും സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. ഇവിടെ സി.പി.ഐയിലെ ഉണ്ണികൃഷ്ണന്‍ മടിക്കാലാണ് എതിര്‍ സ്ഥാനാര്‍ത്ഥി. നാസറിന്റെ കന്നി അങ്കമാണിത്. […]

ചെമനാട്: ചെമനാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ജ്യേഷ്ഠന്‍ ഇടത് പിന്തുണകൂടിയുള്ള പൊതു സ്വതന്ത്രനായി മത്സരിക്കുമ്പോള്‍ തൊട്ടടുത്ത രണ്ടാം വാര്‍ഡില്‍ അനുജന്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി. ഒന്നാം വാര്‍ഡില്‍ നാസര്‍ കുരിക്കളും രണ്ടാം വാര്‍ഡില്‍ മന്‍സൂര്‍ കുരിക്കളുമാണ് വ്യത്യസ്ത മുന്നണികള്‍ക്ക് വേണ്ടി മത്സരത്തിനിറങ്ങുന്നത്. മന്‍സൂര്‍ നേരത്തെ രണ്ടാം വാര്‍ഡില്‍ മത്സരിച്ച് വിജയിച്ച് പഞ്ചായത്ത് മെമ്പറായിട്ടുണ്ട്. കഴിഞ്ഞ തവണ വനിതാ സംവരണമായതോടെ മാറിനിന്നു. ഇത്തവണ കോണ്‍ഗ്രസ് വീണ്ടും സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. ഇവിടെ സി.പി.ഐയിലെ ഉണ്ണികൃഷ്ണന്‍ മടിക്കാലാണ് എതിര്‍ സ്ഥാനാര്‍ത്ഥി.
നാസറിന്റെ കന്നി അങ്കമാണിത്. അമീര്‍ പാലോത്താണ് ഒന്നാം വാര്‍ഡില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി. സാംസ്‌കാരിക പ്രവര്‍ത്തകനും അധ്യാപകനുമായ ഷരീഫ് കുരിക്കളുടെ സഹോദരങ്ങളാണ് നാസറും മന്‍സൂറും.

Related Articles
Next Story
Share it