മുസ്ലിംകളെയും ഏഷ്യന്‍ വംശജരെയും അവഹേളിച്ച് ട്വീറ്റ്; ഒമ്പത് വര്‍ഷം മുമ്പ് ചെയ്ത ട്വീറ്റ് ആരോ കുത്തിപ്പൊക്കിയതോടെ ഇംഗ്ലണ്ട് താരം ഓലീ റോബിന്‍സണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിലക്ക്; നടപടി പുനപരിശോധിക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടന്‍: ഒമ്പത് വര്‍ഷം മുമ്പ് ചെയ്ത ട്വീറ്റ് ആരോ കുത്തിപ്പൊക്കിയതോടെ ഇംഗ്ലണ്ട് താരം ഓലീ റോബിന്‍സണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിലക്ക്. ഇംഗ്ലണ്ട് ആന്‍ഡ് വെല്‍സ് ക്രിക്കറ്റ് ബോര്‍ഡ്(ഇസിബി) ഞായറാഴ്ചയാണ് താരത്തെ വിലക്കിയതായി അറിയിച്ചത്. ഞായറാഴ്ച സമാപിച്ച ലോര്‍ഡ്സില്‍ നടന്ന ഇംഗ്ലണ്ട്-ന്യൂസിലാന്‍ഡ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിച്ചതിന് പിന്നാലെയാണ് താരത്തിന് വിലക്ക് ലഭിച്ചിരിക്കുന്നത്. വംശീയവും ലൈംഗീകവുമായ ട്വിറ്റര്‍ സന്ദേശത്തിന്റെ പേരില്‍ താരത്തിനെതിരെ അന്വേഷണം നടക്കുന്നതിനാലാണ് എല്ലാ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്നും താരത്തെ വിലക്കുന്നതെന്ന് ഇസിബി അറിയിച്ചു. […]

ലണ്ടന്‍: ഒമ്പത് വര്‍ഷം മുമ്പ് ചെയ്ത ട്വീറ്റ് ആരോ കുത്തിപ്പൊക്കിയതോടെ ഇംഗ്ലണ്ട് താരം ഓലീ റോബിന്‍സണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിലക്ക്. ഇംഗ്ലണ്ട് ആന്‍ഡ് വെല്‍സ് ക്രിക്കറ്റ് ബോര്‍ഡ്(ഇസിബി) ഞായറാഴ്ചയാണ് താരത്തെ വിലക്കിയതായി അറിയിച്ചത്. ഞായറാഴ്ച സമാപിച്ച ലോര്‍ഡ്സില്‍ നടന്ന ഇംഗ്ലണ്ട്-ന്യൂസിലാന്‍ഡ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിച്ചതിന് പിന്നാലെയാണ് താരത്തിന് വിലക്ക് ലഭിച്ചിരിക്കുന്നത്.

വംശീയവും ലൈംഗീകവുമായ ട്വിറ്റര്‍ സന്ദേശത്തിന്റെ പേരില്‍ താരത്തിനെതിരെ അന്വേഷണം നടക്കുന്നതിനാലാണ് എല്ലാ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്നും താരത്തെ വിലക്കുന്നതെന്ന് ഇസിബി അറിയിച്ചു. എത്രയും വേഗം ഇംഗ്ലണ്ട് ക്യാമ്പ് വിടണമെന്നും ഇസിബി പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ നടക്കുന്ന ന്യൂസിലാന്‍ഡിനെതിരായ മത്സരങ്ങള്‍ ഉള്‍പ്പെടെ താരത്തിന് നഷ്ടമാകും. ലോര്‍ഡ്സില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 75 റണ്‍സിന് നാല് വിക്കറ്റ് നേടിയ താരം മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരുന്നത്.

27 കാരനായ താരം 2012, 2013 വര്‍ഷങ്ങളില്‍ ട്വിറ്ററില്‍ പങ്കുവെച്ച ചില ട്വീറ്റുകളിലാണ് താരത്തിനെതിരെ അച്ചടക്ക അന്വേഷണം നടക്കുന്നത്. പഴയ ട്വീറ്റ് ഇപ്പോള്‍ ആരോ കുത്തിപ്പൊക്കിയതായാണ് വിവരം. മുസ്ലീം ജനതയെ തീവ്രവാദവുമായി ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന ട്വീറ്റുകളും ഏഷ്യന്‍ പൈതൃകത്തിലെ സ്ത്രീകളെയും ജനങ്ങളെയും കുറിച്ച് അവഹേളനപരമായ പരമാര്‍ശങ്ങളും അടങ്ങുന്ന ട്വീറ്റ് ആണ് വിവാദമായത്.

അതേസമയം സസ്‌പെന്‍ഷന്‍ നടപടി പുനപരിശോധിക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ഒല്ലി റോബിന്‍സന്റെ ട്വീറ്റുകള്‍ കുറ്റകരവും തെറ്റായതുമായിരുന്നു. ഒരു പതിറ്റാണ്ട് പഴക്കമുള്ളതും ഒരു കൗമാരക്കാരന്‍ എഴുതിയതുമാണ്. ആ കൗമാരക്കാരന്‍ ഇപ്പോള്‍ ഒരു പുരുഷനാണ്, ശരിയായി ക്ഷമ ചോദിക്കുന്നു. അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്ത നടപടി വീണ്ടും പരിശോധിക്കണം; ബ്രിട്ടീഷ് സര്‍ക്കാരിന്റെ സ്‌പോര്‍ട്‌സ്, കള്‍ചറല്‍, ഡിജിറ്റല്‍ മീഡിയ സെക്രട്ടറി ഒലിവര്‍ ഡൊവ്ഡണ്‍ പറഞ്ഞു.

Related Articles
Next Story
Share it