ലണ്ടന്‍: ഫിലിപ്പ് രാജകുമാരന് അന്തരിച്ചു. 99ാമത്തെ വയസ്സിലായിരുന്നു അന്ത്യം. ഇന്ന് രാവിലെയായിരുന്നു അന്ത്യമെന്ന് കൊട്ടാരം പ്രസ്താവനയില്‍ അറിയിച്ചു. കിരീടാവകാശിയായ ചാള്‍സ് രാജകുമാരന് ഉള്‍പ്പെടെ നാല് മക്കളാണ് ഫിലിപ് രാജകുമാരനും ഭാര്യ എലിസബത്ത് രാജ്ഞിക്കുമുള്ളത്.
അണുബാധയെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ആശുപത്രി വിടുകയായിരുന്നു. കോവിഡ് ബാധയെ തുടര്‍ന്നല്ല രാജകുമാരന് ആശുപത്രിയില്‍ കഴിയുന്നതെന്ന് അന്ന് രാജകുടുംബം വ്യക്തമാക്കിയിരുന്നു. രാജ്ഞിയും രാജകുമാരനും മാര്‍ച്ചില്‍ കോവിഡ് വാക്സിന് സ്വീകരിക്കുകയും ചെയ്തിരുന്നു.
ഹൃദയ ധമനികളിലെ തടസ്സം അടക്കം നിരവധി രോഗങ്ങള്‍ മൂലം ചികിത്സയില്‍ കഴിഞ്ഞിരുന്ന ഫിലിപ് രാജകുമാരന് മൂന്നു വര്‍ഷത്തോളമായി പൊതു ചടങ്ങുകളില്‍ പങ്കെടുത്തിരുന്നില്ല. ഗ്രീക്ക്- ഡാനിഷ് കുടുംബത്തില്‍ 1921ന് ആണ് ഫിലിപ് രാജകുമാരന് ജനിച്ചത്. ബ്രിട്ടീഷ് നാവികസേനാംഗമായിരുന്നു. 1947ല്‍ ആണ് ഫിലിപ്പ് രാജകുമാരനും എലിസബത്ത് രാജ്ഞിയും വിവാഹിതരായത്.
ബേക്കിഹാം കൊട്ടാരത്തിന്റെ ഫേയ്സ് ബുക്ക് പേജില്‍ വന്ന വിയോഗവാര്‍ത്ത
It is with deep sorrow that Her Majesty The Queen has announced the death of her beloved husband, His Royal Highness The…
Posted by The Royal Family on Friday, 9 April 2021