ഗാസയില്‍ നിന്ന് പലായനം ചെയ്യുന്നവര്‍ക്ക് നേരെ ബോംബിട്ടു; 70 മരണം

ടെല്‍അവീവ്: ഇസ്രയേല്‍ വ്യോമാക്രമണം ഭയന്ന് സ്വന്തം മണ്ണില്‍ നിന്നും ജീവനും കൊണ്ട് കാറുകളില്‍ രക്ഷപ്പെടുകയായിരുന്ന ഗാസ സംഘത്തിന് നേരെയുണ്ടായ ബോംബ് ആക്രമണത്തില്‍ കുട്ടികളടക്കം 70 പേര്‍ കൊല്ലപ്പെട്ടു. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് 70 പേര്‍ക്ക് ജീവഹാനി സംഭവിച്ചത്.ഇതോടെ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം 1900 കടന്നു.24 മണിക്കൂറിനകം ഗാസ വിടണമെന്ന ഇസ്രയേല്‍ മുന്നറിയിപ്പിന് പിന്നാലെ, പതിനായിരങ്ങള്‍ വടക്കന്‍ ഗാസയില്‍ നിന്ന് വീട് വിട്ട് പലായനം ചെയ്തു.ഇസ്രയേല്‍ ആക്രമണത്തിലാണ് 70 പേരും കൊല്ലപ്പെട്ടതെന്ന് ഹമാസ് ആരോപിച്ചു. ഒഴിഞ്ഞു […]

ടെല്‍അവീവ്: ഇസ്രയേല്‍ വ്യോമാക്രമണം ഭയന്ന് സ്വന്തം മണ്ണില്‍ നിന്നും ജീവനും കൊണ്ട് കാറുകളില്‍ രക്ഷപ്പെടുകയായിരുന്ന ഗാസ സംഘത്തിന് നേരെയുണ്ടായ ബോംബ് ആക്രമണത്തില്‍ കുട്ടികളടക്കം 70 പേര്‍ കൊല്ലപ്പെട്ടു. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് 70 പേര്‍ക്ക് ജീവഹാനി സംഭവിച്ചത്.
ഇതോടെ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം 1900 കടന്നു.
24 മണിക്കൂറിനകം ഗാസ വിടണമെന്ന ഇസ്രയേല്‍ മുന്നറിയിപ്പിന് പിന്നാലെ, പതിനായിരങ്ങള്‍ വടക്കന്‍ ഗാസയില്‍ നിന്ന് വീട് വിട്ട് പലായനം ചെയ്തു.
ഇസ്രയേല്‍ ആക്രമണത്തിലാണ് 70 പേരും കൊല്ലപ്പെട്ടതെന്ന് ഹമാസ് ആരോപിച്ചു. ഒഴിഞ്ഞു പോകുന്നവര്‍ക്ക് മേല്‍ ഇസ്രയേല്‍ ആക്രമണം നടത്തുകയാണെന്നും ഹമാസ് കുറ്റപ്പെടുത്തി. ഗാസയില്‍ സുരക്ഷിത മേഖലകള്‍ നിശ്ചയിക്കാന്‍ ചര്‍ച്ച നടത്തുകയാണെന്ന് അമേരിക്കയും പ്രതികരിച്ചു.
ഉചിതമായ സമയത്ത് യുദ്ധത്തില്‍ പങ്കുചേരുമെന്ന് ലെബനോനിലെ ഭരണ പങ്കാളി കൂടിയായ ഹിസ്ബുല്ല വ്യക്തമാക്കി. അതിനിടെ ഇസ്രയേലില്‍ നിന്ന് ഇന്ത്യാക്കാരുമായുള്ള ഓപ്പറേഷന്‍ അജയ് രണ്ടാം വിമാനം അല്‍പസമയത്തിനകം ഡല്‍ഹിയില്‍ എത്തും.
ഗാസ അതിര്‍ത്തിയില്‍ സൈനിക നടപടി ഉണ്ടായെന്ന് ഇസ്രയേല്‍ അറിയിച്ചു. ആയുധങ്ങള്‍ കണ്ടെത്താനും ബന്ദികളെക്കുറിച്ച് വിവരം കിട്ടാനും ആയിരുന്നു സൈനിക നടപടി.
സംഘര്‍ഷം കുറയ്ക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് പലസ്തീന്‍ യു.എന്നിനോട് ആവശ്യപ്പെട്ടു. അതിനിടെ ലെബനോനില്‍ നിന്ന് വീണ്ടും ഇസ്രയേലിന് നേരെ വെടിവയ്പ്പുണ്ടായി. ഇതിന് തിരിച്ചടി നല്‍കിയെന്ന് ഇസ്രയേല്‍ അറിയിച്ചു. അതിനിടെ ലെബനോനില്‍ റോയിട്ടേഴ്സ് മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു.

Related Articles
Next Story
Share it