കണ്ണൂരില്‍ ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനം; യുവാവിന്റെ കൈപ്പത്തികള്‍ അറ്റു
കതിരൂര്‍: കണ്ണൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ യുവാവിന്റെ കൈപ്പത്തികള്‍ അറ്റു. കതിരൂരിലെ നിജേഷിന്റെ കൈപ്പത്തികളാണ് അറ്റു പോയത്. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. കതിരൂര്‍ നാലാം മൈലില്‍ ഒരു വീടിന്റെ പിന്നില്‍ ബോംബ് നിര്‍മാണം നടത്തുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ നിജേഷിനെ ആദ്യം തലശേരി സഹകരണാസ്പത്രിയിലെത്തിച്ചെങ്കിലും കൈപ്പത്തികള്‍ തുന്നിച്ചേര്‍ക്കാനാകില്ലെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് നിജേഷിനെ മംഗളൂരു ആസ്പത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഒരാള്‍ കസ്റ്റഡിയിലാണ്.