കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് കരിങ്കൊടി, തളിപ്പറമ്പില്‍ ലാത്തിചാര്‍ജ്

കണ്ണൂര്‍: കണ്ണൂരില്‍ കനത്ത സുരക്ഷയ്ക്കിടയിലും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി. പൊലീസ് പിടികൂടിയ കെ.എസ്.യു പ്രവര്‍ത്തകന് പൊലീസ് വാഹനത്തിനുള്ളില്‍ സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദ്ദനം. തളിപ്പറമ്പില്‍ മുഖ്യമന്ത്രിയുടെ വേദിയിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. കെ.എസ്.യു ജില്ലാ സെക്രട്ടറി ഫര്‍ഹാനാണ് പൊലീസ് വാഹനത്തില്‍ സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് പിടികൂടിയ ഫര്‍ഹാനെ പൊലീസ് വാഹനത്തില്‍ ഇരുത്തിയപ്പോള്‍ ഓടിവന്ന സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നു. എന്നാല്‍ പൊലീസിന് തടയാന്‍ പോലുമായില്ല. സി.പി.എം […]

കണ്ണൂര്‍: കണ്ണൂരില്‍ കനത്ത സുരക്ഷയ്ക്കിടയിലും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി. പൊലീസ് പിടികൂടിയ കെ.എസ്.യു പ്രവര്‍ത്തകന് പൊലീസ് വാഹനത്തിനുള്ളില്‍ സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദ്ദനം. തളിപ്പറമ്പില്‍ മുഖ്യമന്ത്രിയുടെ വേദിയിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി.
കെ.എസ്.യു ജില്ലാ സെക്രട്ടറി ഫര്‍ഹാനാണ് പൊലീസ് വാഹനത്തില്‍ സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് പിടികൂടിയ ഫര്‍ഹാനെ പൊലീസ് വാഹനത്തില്‍ ഇരുത്തിയപ്പോള്‍ ഓടിവന്ന സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നു. എന്നാല്‍ പൊലീസിന് തടയാന്‍ പോലുമായില്ല. സി.പി.എം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കാതെ പൊലീസ് നോക്കി നില്‍ക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്.
ഇതിനിടെ തളിപ്പറമ്പില്‍ മുഖ്യമന്ത്രിയുടെ വേദിയിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. മാര്‍ച്ചില്‍ പൊലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടി. തുടര്‍ന്നാണ് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്.
ഇന്ന് രാവിലെ മുതല്‍ മാത്രം മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയതിന് മുപ്പത് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച, മഹിളാ മോര്‍ച്ച പ്രവര്‍ത്തകരാണ് അറസ്റ്റിലായവര്‍. ഇവരെ മുഖ്യമന്ത്രി കണ്ണൂരില്‍ നിന്ന് മടങ്ങുന്നത് വരെ തടങ്കലില്‍ വയ്ക്കും.

Related Articles
Next Story
Share it