കെ. ശ്രീകാന്ത് മത്സര രംഗത്തില്ല; ജില്ലാ പഞ്ചായത്തിലേക്കുള്ള ബി.ജെ.പി. സ്ഥാനാര്‍ത്ഥികളായി

കാസര്‍കോട്: ജില്ലാ പഞ്ചായത്തിലേക്കുള്ള ബി.ജെ.പി. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. അതേസമയം ബി.ജെ.പി. ജില്ലാ പ്രസിഡണ്ടും മുന്‍ ജില്ലാ പഞ്ചായത്തംഗവുമായ അഡ്വ. കെ. ശ്രീകാന്ത് ഇത്തവണ മത്സരരംഗത്തില്ല. വോര്‍ക്കാടി ഡിവിഷനില്‍ മഹിളാ മോര്‍ച്ച ജില്ലാ വൈസ് പ്രസിഡണ്ട് ജയകല സി., പുത്തിഗെയില്‍ ബി.ജെ.പി. എന്‍മകജെ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി നാരായണ നായിക്, എടനീരില്‍ ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡണ്ട് എം. ശൈലജ ഭട്ട്, ദേലംപാടിയില്‍ ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി എം. സുധാമ ഗോസാഡ, ബേഡകം ഡിവിഷനില്‍ മഹിളാ മോര്‍ച്ച […]

കാസര്‍കോട്: ജില്ലാ പഞ്ചായത്തിലേക്കുള്ള ബി.ജെ.പി. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.
അതേസമയം ബി.ജെ.പി. ജില്ലാ പ്രസിഡണ്ടും മുന്‍ ജില്ലാ പഞ്ചായത്തംഗവുമായ അഡ്വ. കെ. ശ്രീകാന്ത് ഇത്തവണ മത്സരരംഗത്തില്ല. വോര്‍ക്കാടി ഡിവിഷനില്‍ മഹിളാ മോര്‍ച്ച ജില്ലാ വൈസ് പ്രസിഡണ്ട് ജയകല സി., പുത്തിഗെയില്‍ ബി.ജെ.പി. എന്‍മകജെ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി നാരായണ നായിക്, എടനീരില്‍ ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡണ്ട് എം. ശൈലജ ഭട്ട്, ദേലംപാടിയില്‍ ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി എം. സുധാമ ഗോസാഡ, ബേഡകം ഡിവിഷനില്‍ മഹിളാ മോര്‍ച്ച ഉദുമ മണ്ഡലം സെക്രട്ടറി സുനിത പി., കള്ളാറില്‍ ബി.ജെ.പി. ജില്ലാ കമ്മിറ്റി അംഗം സുകുമാരന്‍ കാലിക്കടവ്, ചിറ്റാരിക്കാലില്‍ തൃക്കരിപ്പൂര്‍ മണ്ഡലം സെക്രട്ടറി എന്‍.കെ. ബാബു, കരിന്തളത്ത് മഹിളാ മോര്‍ച്ച കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് ചന്ദ്രാവതി മേലോത്ത്, പിലിക്കോടില്‍ തൃക്കരിപ്പൂര്‍ മണ്ഡലം സെക്രട്ടറി രജിത്ത് പി., ചെറുവത്തൂരില്‍ ബി.ജെ.പി. തൃക്കരിപ്പൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി എ.കെ. ചന്ദ്രന്‍, മടിക്കൈയില്‍ കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി ബിജി ബാബു കെ.എ, പെരിയയില്‍ മഹിളാ മോര്‍ച്ച പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡണ്ട് ഗീത കെ.ടി., ഉദുമയില്‍ മഹിളാമോര്‍ച്ച ജില്ലാ വൈസ് പ്രസിഡണ്ട് ലത ഗംഗാധരന്‍, ചെങ്കളയില്‍ യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ധനഞ്ജയന്‍ മധൂര്‍, സിവില്‍ സ്റ്റേഷനില്‍ മഹിളാമോര്‍ച്ച ജില്ലാ കമ്മിറ്റി അംഗം പുഷ്പലത എസ് ആള്‍വ, കുമ്പളയില്‍ ബി.ജെ.പി. ജില്ലാ കമ്മിറ്റി അംഗം സ്‌നേഹലത ദിവാകര്‍, മഞ്ചേശ്വരത്ത് ഒ.ബി.സി. മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി പുഷ്പരാജ് കെ. അയില എന്നിവര്‍ മത്സരിക്കും.

Related Articles
Next Story
Share it