ബില്‍ ഗേറ്റ്സ് മൈക്രോസോഫ്റ്റ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് രാജിവെച്ചതിന് കാരണം ജീവനക്കാരിയുമായുണ്ടായിരുന്ന അടുപ്പമാണെന്ന് റിപോര്‍ട്ട്

വാഷിങ്ടണ്‍: ബില്‍ ഗേറ്റ്സ് മൈക്രോസോഫ്റ്റ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് രാജിവെച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി വാള്‍സ്ട്രീറ്റ് ജേണല്‍ റിപോര്‍ട്ട്. സ്ഥാപനത്തിലെ ജീവനക്കാരിയുമായുണ്ടായിരുന്ന അടുപ്പമാണ് രാജിക്ക് പിന്നിലെ കാരണമെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. ലൈംഗിക ആരോപണ അന്വേഷണം തുടരുന്നതിനിടെയാണ് രാജി. 2020 മാര്‍ച്ച് 20-നാണ് ബില്‍ ഗേറ്റ്സ് മൈക്രോസോഫ്റ്റ് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് രാജിവെച്ചത്. കമ്പനിയിലെ ജീവനക്കാരിയുമായി ബില്‍ ഗേറ്റ്സിനുണ്ടായിരുന്ന അടുപ്പം സംബന്ധിച്ച ആരോപണത്തില്‍ കമ്പനി നടത്തുന്ന അന്വേഷണം പൂര്‍ത്തിയാവുന്നതിനു മുമ്പാണ് അദ്ദേഹം പിന്മാറിയതെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. മൈക്രോസോഫ്റ്റ് […]

വാഷിങ്ടണ്‍: ബില്‍ ഗേറ്റ്സ് മൈക്രോസോഫ്റ്റ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് രാജിവെച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി വാള്‍സ്ട്രീറ്റ് ജേണല്‍ റിപോര്‍ട്ട്. സ്ഥാപനത്തിലെ ജീവനക്കാരിയുമായുണ്ടായിരുന്ന അടുപ്പമാണ് രാജിക്ക് പിന്നിലെ കാരണമെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. ലൈംഗിക ആരോപണ അന്വേഷണം തുടരുന്നതിനിടെയാണ് രാജി.

2020 മാര്‍ച്ച് 20-നാണ് ബില്‍ ഗേറ്റ്സ് മൈക്രോസോഫ്റ്റ് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് രാജിവെച്ചത്. കമ്പനിയിലെ ജീവനക്കാരിയുമായി ബില്‍ ഗേറ്റ്സിനുണ്ടായിരുന്ന അടുപ്പം സംബന്ധിച്ച ആരോപണത്തില്‍ കമ്പനി നടത്തുന്ന അന്വേഷണം പൂര്‍ത്തിയാവുന്നതിനു മുമ്പാണ് അദ്ദേഹം പിന്മാറിയതെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. മൈക്രോസോഫ്റ്റ് ജീവനക്കാരി തന്നെയാണ് തനിക്ക് നേരത്തെ ബില്‍ ഗേറ്റ്സുമായി അടുത്ത ബന്ധം ഉണ്ടായിരുന്നതായി കത്ത് മുഖേന കമ്പനി ബോര്‍ഡിനെ അറിയിച്ചത്.

2019 ലാണ് ബില്‍ ഗേറ്റ്സിനെതിരെ കമ്പനി അന്വേഷണം ആരംഭിച്ചത്. അതേസമയം, ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ബില്‍ ഗേറ്റ്സ് രാജിവെച്ചതിനും ഈ അന്വേഷണത്തിനും തമ്മില്‍ ബന്ധമില്ലെന്ന് കമ്പനിയുമായി ബന്ധപ്പെട്ട മറ്റൊരാള്‍ പറഞ്ഞു. സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് രാജി വെക്കുന്നതെന്നായിരുന്നു ബില്‍ ഗേറ്റ്‌സിന്റെ വിശദീകരണം.

Related Articles
Next Story
Share it