മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സിന്റെയും മെലിന്‍ഡയുടെയും മകള്‍ ജെന്നിഫര്‍ കാതറീന്‍ വിവാഹിതയായി; വരന്‍ ഈജിപ്ഷ്യന്‍ പൗരന്‍ നാഈല്‍ നാസര്‍; ചടങ്ങ് നടന്നത് മുസ്ലിം ആചാരപ്രകാരം

വാഷിങ്ടണ്‍: മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സിന്റെയും മെലിന്‍ഡയുടെയും മകള്‍ ജെന്നിഫര്‍ കാതറീന്‍ വിവാഹിതയായി. ഈജിപ്ഷ്യന്‍ ശതകോടീശ്വരന്‍ നാഈല്‍ നാസര്‍ ആണ് വരന്‍. ഇരുവരുടെയും മൂത്തമകളാണ് 25കാരിയായ ജെന്നിഫര്‍ കാതറീന്‍ ഗേറ്റ്സ്. ഒക്ടോബര്‍ 15ന് വെസ്റ്റ്ചെസ്റ്റര്‍ കണ്‍ട്രിയിലെ ബംഗ്ലാവില്‍ വെച്ചായിരുന്നു വിവാഹം. 30കാരനായ നാസറും കാതറീനും തമ്മില്‍ ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. വെള്ളിയാഴ്ച രഹസ്യമായി മുസ്ലിം ആചാരപ്രകാരം വിവാഹ ചടങ്ങ് നടത്തുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്ഷണിക്കപ്പെട്ട ഏതാനും അതിഥികള്‍ മാത്രമാണ് ആ ചടങ്ങില്‍ പങ്കെടുത്തത്. സ്റ്റാന്‍ഫോര്‍ഡ് യൂനിവേഴ്സിറ്റിയില്‍ നിന്ന് […]

വാഷിങ്ടണ്‍: മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സിന്റെയും മെലിന്‍ഡയുടെയും മകള്‍ ജെന്നിഫര്‍ കാതറീന്‍ വിവാഹിതയായി. ഈജിപ്ഷ്യന്‍ ശതകോടീശ്വരന്‍ നാഈല്‍ നാസര്‍ ആണ് വരന്‍. ഇരുവരുടെയും മൂത്തമകളാണ് 25കാരിയായ ജെന്നിഫര്‍ കാതറീന്‍ ഗേറ്റ്സ്. ഒക്ടോബര്‍ 15ന് വെസ്റ്റ്ചെസ്റ്റര്‍ കണ്‍ട്രിയിലെ ബംഗ്ലാവില്‍ വെച്ചായിരുന്നു വിവാഹം.

30കാരനായ നാസറും കാതറീനും തമ്മില്‍ ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. വെള്ളിയാഴ്ച രഹസ്യമായി മുസ്ലിം ആചാരപ്രകാരം വിവാഹ ചടങ്ങ് നടത്തുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്ഷണിക്കപ്പെട്ട ഏതാനും അതിഥികള്‍ മാത്രമാണ് ആ ചടങ്ങില്‍ പങ്കെടുത്തത്.

സ്റ്റാന്‍ഫോര്‍ഡ് യൂനിവേഴ്സിറ്റിയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ഈജിപ്ഷ്യന്‍ വംശജനായ നഈല്‍ നാസര്‍ അറിയപ്പെടുന്ന കുതിരയോട്ടക്കാരനാണ്. സ്റ്റാബ്ള്‍സ് എല്‍എല്‍സി എന്ന കമ്പനിയുടെ ഉടമയാണ്. ഇപ്പോള്‍ കാലഫോര്‍ണിയയിലെ സാന്‍ ഡിയാഗോയിലാണ് താമസം. 2020 ജനുവരി 30ന് വിവാഹനിശ്ചയം ഉറപ്പിച്ച വേളയില്‍ ജെന്നിഫറും നാസറും ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു.

ബില്‍ ഗേറ്റ്സും മെലിന്‍ഡയും അടുത്തിടെ വിവാഹ മോചനം നേടിയതിന് ഷേം ഒരുമിച്ച് കൂടിയ ആദ്യ പൊതുവേദി കൂടിയായി മകളുടെ വിവാഹം. റാറി ഗേറ്റ്സ്, ഫോബി ഗേറ്റ്സ് എന്നിവരാണ് ഇവരുടെ മറ്റു മക്കള്‍.

Related Articles
Next Story
Share it