വാഷിങ്ടന്‍: 27 വര്‍ഷത്തെ ദാമ്പത്യത്തിന് ഫുള്‍സ്റ്റോപ്പിട്ട് മൈക്രോസോഫ്റ്റ് സ്ഥാപകനും ശതകോടീശ്വരനുമായ ബില്‍ഗേറ്റ്സും ഭാര്യ മെലിന്‍ഡയും വേര്‍പിരിഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. 1994 മുതല്‍ 65കാരനായ ബില്‍ഗേറ്റ്സും 56കാരിയായ മെലിന്‍ഡയും ഒരുമിച്ചായിരുന്നു.
ഒരുപാട് ചിന്തകള്‍ക്കു ശേഷമെടുത്ത തീരുമാനമാണ്. ദമ്പതികള്‍ എന്ന നിലയില്‍ ജീവിതം ഒരുമിച്ചു കൊണ്ടുപോകുവാന്‍ സാധിക്കാത്തതിനാലാണ് വേര്‍പിരിയുന്നത്. ഇതോടെ പുതിയ ജീവിതത്തിനു തുടക്കമാകുന്നുവെന്നും ഇരുവരും ചേര്‍ന്ന് പുറപെടുവിച്ച സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
അതിസമ്പന്നരായ ദമ്പതികളുടെ സമ്പാദ്യം 130 ബില്യണ്‍ ഡോളറാണ്. ഇരുവരുടെയും സമ്പാദ്യത്തിന്റെയും നല്ലൊരു തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് മാറ്റിവയ്ക്കുന്നത്. വേര്‍പിരിയുമെങ്കിലും ബില്‍-മെലിന്‍ഡ ഫൗണ്ടേഷനിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ഇരുവരും അറിയിച്ചു.