വാക്‌സിന്‍ എടുക്കാന്‍ മടി; കുത്തിവെയ്പ്പിനൊപ്പം ബിയര്‍ ഓഫര്‍ ചെയ്ത് അമേരിക്കയിലെ ന്യൂജഴ്‌സി സര്‍ക്കാര്‍

ന്യൂജഴ്‌സി: പൊതുജനങ്ങളെ വാക്‌സിന്‍ എടുപ്പിക്കാന്‍ വാക്‌സിനൊപ്പം ബിയര്‍ ഓഫര്‍ ചെയ്ത് അമേരിക്കയിലെ ന്യൂജഴ്‌സി സര്‍ക്കാര്‍. സംസ്ഥാനത്ത് 21 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ കുത്തിവയ്പ് വേഗത്തിലാക്കാനാണ് ഇത്തരമൊരു നീക്കമെന്ന് ഗവര്‍ണര്‍ ഫില്‍ മര്‍ഫി പറഞ്ഞു. പതിമൂന്ന് ബിയര്‍ നിര്‍മാണ കമ്പനികളാണ് ഇതോടെ സര്‍ക്കാര്‍ തീരുമാനത്തിനൊപ്പം ചരിത്രത്തില്‍ ഇടംപിടിക്കുന്നത്. ഫ്‌ലൗണ്ടര്‍ ബ്രൂവിംഗ് കമ്പനിക്കൊപ്പം മറ്റ് 12 ബിയര്‍ ഉത്പാദന കമ്പനികളും പുതിയ പ്രഖ്യാപനത്തിന്റെ ഭാഗമാകുകയാണ്. സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് ഈ സ്ഥാപനങ്ങളില്‍ നിന്ന് ബിയര്‍ സൗജന്യമായി […]

ന്യൂജഴ്‌സി: പൊതുജനങ്ങളെ വാക്‌സിന്‍ എടുപ്പിക്കാന്‍ വാക്‌സിനൊപ്പം ബിയര്‍ ഓഫര്‍ ചെയ്ത് അമേരിക്കയിലെ ന്യൂജഴ്‌സി സര്‍ക്കാര്‍. സംസ്ഥാനത്ത് 21 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ കുത്തിവയ്പ് വേഗത്തിലാക്കാനാണ് ഇത്തരമൊരു നീക്കമെന്ന് ഗവര്‍ണര്‍ ഫില്‍ മര്‍ഫി പറഞ്ഞു. പതിമൂന്ന് ബിയര്‍ നിര്‍മാണ കമ്പനികളാണ് ഇതോടെ സര്‍ക്കാര്‍ തീരുമാനത്തിനൊപ്പം ചരിത്രത്തില്‍ ഇടംപിടിക്കുന്നത്.

ഫ്‌ലൗണ്ടര്‍ ബ്രൂവിംഗ് കമ്പനിക്കൊപ്പം മറ്റ് 12 ബിയര്‍ ഉത്പാദന കമ്പനികളും പുതിയ പ്രഖ്യാപനത്തിന്റെ ഭാഗമാകുകയാണ്. സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് ഈ സ്ഥാപനങ്ങളില്‍ നിന്ന് ബിയര്‍ സൗജന്യമായി ലഭിക്കുമെന്ന് ഗവര്‍ണര്‍ ഫില്‍ മര്‍ഫി പറഞ്ഞു. 75 ശതമാനം ആളുകളാണ് ന്യൂജഴ്‌സിയില്‍ ഇതുവരെ വാക്‌സിനെടുത്തത്. അമേരിക്കയില്‍ ആകെ 147 മില്യണ്‍ ജനങ്ങള്‍ വാക്‌സിന്‍ സ്വീകരിച്ച് കഴിഞ്ഞു. ന്യൂജഴ്‌സി അടക്കമുള്ള സംസ്ഥാനങ്ങളില്‍ 21 വയസിനുമുകളിലുള്ള എല്ലാവര്‍ക്കും ഉടന്‍ വാക്‌സിനേഷന്‍ നല്‍കാനാണ് സര്‍ക്കാരിന്റെ 'ബിയര്‍ ഫോര്‍ വാക്‌സിന്‍' പ്രഖ്യാപനം.

Related Articles
Next Story
Share it