വീട്ടുപറമ്പില്‍ രഹസ്യമായി കഞ്ചാവ് ചെടി നട്ടുവളര്‍ത്തി: യുവാവ് അറസ്റ്റില്‍

കുറ്റിക്കോല്‍ ഞെരുവിലെ ജോബിന്‍ കുര്യനെ (35)യാണ് അറസ്റ്റ് ചെയ്തത്

ബന്തടുക്ക: വീട്ടുപറമ്പിലെ കിണറിനോട് ചേര്‍ന്ന് രഹസ്യമായി കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കുറ്റിക്കോല്‍ ഞെരുവിലെ ജോബിന്‍ കുര്യനെ (35)യാണ് ബന്തടുക്ക എക്‌സൈസ് ഇന്‍സ്പെക്ടര്‍ എ.പി അഹമ്മദ് ശിഹാബിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് നടത്തിയ പരിശോധനയിലാണ് വീട്ടുപറമ്പിലുള്ള കിണറിനോട് ചേര്‍ന്ന് നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടി എക്‌സൈസ് കണ്ടെത്തിയത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Related Articles
Next Story
Share it