പിതാവിന്റെ ഓര്‍മ്മദിവസം പത്താംതരം വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഉന്തത്തടുക്കയിലെ സവിതയുടെ മകള്‍ ദേവികയാണ് മരിച്ചത്

ബന്തടുക്ക: പത്താംതരം വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബന്തടുക്ക ഉന്തത്തടുക്കയിലെ സവിതയുടെ മകള്‍ ദേവിക(15) യാണ് മരിച്ചത്. കുണ്ടംകുഴി ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പത്താം തരം വിദ്യാര്‍ത്ഥിനിയാണ്. ചൊവ്വാഴ്ച ദേവികയുടെ അച്ഛന്‍ സതീശന്‍ മരിച്ച ദിവസമായിരുന്നു. വീട്ടില്‍ അച്ഛന്റെ അമ്മയും അനുജനും മാത്രമായിരുന്നു ഉണ്ടായിരുന്നത്.

രാവിലെ ദേവികയെ കാണാത്തതിനെ തുടര്‍ന്ന് സഹോദരന്‍ അന്വേഷിച്ചപ്പോഴാണ് സാരിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുന്നത്. ബാലസംഘത്തിന്റെ പ്രവര്‍ത്തകയാണ്. ബന്തടുക്ക ഗ്രാമീണ ബാങ്കിന് സമീപം കഞ്ഞി ഹോട്ടല്‍ നടത്തുകയാണ് അമ്മ സവിത. വിവരമറിഞ്ഞ് ബേഡകം പൊലീസും നാട്ടുകാരും സ്ഥലത്തെത്തി. ഫോറന്‍സിക് വിദഗ്ദരും സ്ഥലത്തെത്തിയിരുന്നു.

Related Articles
Next Story
Share it