ബംബ്രാണ അണക്കെട്ട് വറ്റി; കുടിവെള്ളം മുടങ്ങി 200ല്‍പരം കുടുംബങ്ങള്‍

കുമ്പള: പുഴ വറ്റിയതോടെ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണവും നിലച്ചു. ഇതോടെ 200ല്‍പരം കുടുംബങ്ങള്‍ക്ക് കുടിവെള്ളം മുടങ്ങി. ബംബ്രാണ പുഴയിലെ അണക്കെട്ടാണ് വറ്റിയത്. കുമ്പള ടൗണ്‍, കഞ്ചിക്കട്ട, മളി, ബദിയടുക്ക റോഡ് തുടങ്ങിയ 15ലേറെ പ്രദേശങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളാണ് കുടിവെള്ളത്തിനായി പരക്കം പായുന്നത്. ബംബ്രാണ പുഴയില്‍ നിന്ന് വെള്ളം പമ്പ് ചെയ്ത് കുമ്പള പൊലീസ് സ്റ്റേഷന് സമീപത്തെ ടാങ്കില്‍ നിറച്ചായിരുന്നു കുടിവെള്ളം എത്തിച്ചിരുന്നത്. എന്നാല്‍ കുടിവെള്ള വിതരണം മുടങ്ങിയതോടെ കിലോമീറ്ററുകള്‍ താണ്ടിയാണ് പലരും ഇപ്പോള്‍ വെള്ളം എടുക്കുന്നത്. […]

കുമ്പള: പുഴ വറ്റിയതോടെ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണവും നിലച്ചു. ഇതോടെ 200ല്‍പരം കുടുംബങ്ങള്‍ക്ക് കുടിവെള്ളം മുടങ്ങി. ബംബ്രാണ പുഴയിലെ അണക്കെട്ടാണ് വറ്റിയത്. കുമ്പള ടൗണ്‍, കഞ്ചിക്കട്ട, മളി, ബദിയടുക്ക റോഡ് തുടങ്ങിയ 15ലേറെ പ്രദേശങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളാണ് കുടിവെള്ളത്തിനായി പരക്കം പായുന്നത്.
ബംബ്രാണ പുഴയില്‍ നിന്ന് വെള്ളം പമ്പ് ചെയ്ത് കുമ്പള പൊലീസ് സ്റ്റേഷന് സമീപത്തെ ടാങ്കില്‍ നിറച്ചായിരുന്നു കുടിവെള്ളം എത്തിച്ചിരുന്നത്. എന്നാല്‍ കുടിവെള്ള വിതരണം മുടങ്ങിയതോടെ കിലോമീറ്ററുകള്‍ താണ്ടിയാണ് പലരും ഇപ്പോള്‍ വെള്ളം എടുക്കുന്നത്.
ആഴ്ചയില്‍ ഒന്നോരണ്ടോ പ്രാവശ്യം വെള്ളം ലഭിക്കുന്നുണ്ടെങ്കിലും വളരെ നേരിയ തോതിലാണ് വെള്ളം ലഭിക്കുന്നത്. ഒരു ബക്കറ്റ് നിറയണമെങ്കില്‍ മണിക്കൂറോളം കാത്തിരിക്കണമത്രെ.
മുന്‍കാലങ്ങളില്‍ കുമ്പള പഞ്ചായത്തും ചില സംഘടനകളുമൊക്കെ കുടിവെള്ളം വിതരണം ചെയ്തിരുന്നുവെങ്കിലും അത്തരം സേവനം ഈ വര്‍ഷം ഇതുവരേയും ആരംഭിച്ചിട്ടില്ല. ജനങ്ങള്‍ ഇത്രയും ദുരിതം നേരിടുമ്പോള്‍ വാട്ടര്‍ അതോറിറ്റി അധികൃതര്‍ ബദല്‍ സംവിധാനം കാണാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

Related Articles
Next Story
Share it