ബാക്കിലപ്പദവ് പുഴക്കൊരു പാലം വേണം; കാത്തിരിപ്പിന് വര്‍ഷങ്ങളുടെ പഴക്കം

പെര്‍ള: കേരള പിറവി മുതല്‍ പ്രദേശവാസികള്‍ കാത്തിരിപ്പ് തുടരുകയാണ്. കേരള-കര്‍ണ്ണാടക അതിര്‍ത്തി പങ്കിടുന്ന ബാക്കിലപ്പദവ് പുഴക്ക് കുറുകെയുള്ള ഒരു പാലത്തിന് വേണ്ടി. ഇവര്‍ മുട്ടാത്ത വാതിലുകളില്ല. പഞ്ചായത്ത് തലം മുതല്‍ എം.എല്‍.എ., എം.പി എന്നുവേണ്ട മന്ത്രിമാരേയും വിവിധ വകുപ്പുകളേയും ബന്ധപ്പെട്ടുവെങ്കിലും പാലമെന്നത് സ്വപ്‌നമായി മാത്രം അവശേഷിക്കുകയാണ്. നല്‍കിയ അപേക്ഷകളെല്ലാം ചുവപ്പ് നാടക്കുള്ളില്‍ പൊടിപിടിച്ച് കിടക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. കര്‍ണ്ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന എന്‍മകജെ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിനേയും നാലാം വാര്‍ഡിനേയും പരസ്പരം ബന്ധിപ്പിക്കുന്നതും പെര്‍ള നെല്‍ക്കയില്‍ നിന്നും […]

പെര്‍ള: കേരള പിറവി മുതല്‍ പ്രദേശവാസികള്‍ കാത്തിരിപ്പ് തുടരുകയാണ്. കേരള-കര്‍ണ്ണാടക അതിര്‍ത്തി പങ്കിടുന്ന ബാക്കിലപ്പദവ് പുഴക്ക് കുറുകെയുള്ള ഒരു പാലത്തിന് വേണ്ടി. ഇവര്‍ മുട്ടാത്ത വാതിലുകളില്ല. പഞ്ചായത്ത് തലം മുതല്‍ എം.എല്‍.എ., എം.പി എന്നുവേണ്ട മന്ത്രിമാരേയും വിവിധ വകുപ്പുകളേയും ബന്ധപ്പെട്ടുവെങ്കിലും പാലമെന്നത് സ്വപ്‌നമായി മാത്രം അവശേഷിക്കുകയാണ്. നല്‍കിയ അപേക്ഷകളെല്ലാം ചുവപ്പ് നാടക്കുള്ളില്‍ പൊടിപിടിച്ച് കിടക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. കര്‍ണ്ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന എന്‍മകജെ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിനേയും നാലാം വാര്‍ഡിനേയും പരസ്പരം ബന്ധിപ്പിക്കുന്നതും പെര്‍ള നെല്‍ക്കയില്‍ നിന്നും ഏറ്റവും എളുപ്പത്തില്‍ ബാക്കില പുഴ കടന്ന് കര്‍ണ്ണാടകയിലെ പെറുവായി വഴി മംഗളൂരുവിലേക്കും മറ്റു സ്ഥലങ്ങളിലേക്കും എത്തിപ്പെടാന്‍ സാധിക്കും. മാത്രവുമല്ല കാലവര്‍ഷം തുടങ്ങിയാല്‍ പുഴയുടെ മറുകരയുള്ളവര്‍ക്ക് ഇക്കരെ ബന്ധപ്പെടണമെങ്കില്‍ 12കിലോ മീറ്ററുകള്‍ ചുറ്റി കര്‍ണ്ണാടകയിലെ അഡ്യനടുക്ക വഴി എത്തണം.
എന്‍മകജെ പഞ്ചായത്തിലെ പ്രധാന ടൗണ്‍ പെര്‍ളയാണ്. പഞ്ചായത്ത് ഓഫീസ്, വൈദ്യുതി ഓഫീസ്, കൃഷിഭവന്‍, വില്ലേജ് ഓഫീസ്, പ്രാഥമിക ആരോഗ്യ കേന്ദ്രം, സ്‌കൂള്‍ എന്നുവേണ്ട ഏതൊരു ആവശ്യത്തിനും ബാക്കിലപ്പദവ് പുഴയുടെ മറു കരയിലുള്ള നെരോളു, സായ, എറുഗല്ലു തുടങ്ങിയ പ്രദേശങ്ങളിലെ 300 കുടുംബങ്ങള്‍ മഴക്കാലത്ത്, വിദ്യാര്‍ത്ഥികളടക്കം 13കിലോ മീറ്ററുകള്‍ ചുറ്റിസഞ്ചരിച്ചു വേണം പെര്‍ളയിലെത്താന്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടത്തെ കര്‍ഷകനായ മഞ്ഞയ്യ മൂല്യ എന്നായാള്‍ കടത്തുതോണിയില്‍ പുഴയുടെ ഇരുവശത്തേക്കും ആളുകളെ എത്തിച്ചിരുന്നുവത്രെ. എന്നാല്‍ മഞ്ഞയ്യയുടെ മരണശേഷം അതും നിലച്ചു. പുതുതായി അധികാരമേറ്റ ഭരണ സമിതിയുടെ ഇടപെടല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.

Related Articles
Next Story
Share it