യുവതിയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റില്‍

ബദിയടുക്ക: യുവതിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശങ്കരംപാടി മായിപ്പടുപ്പ് സ്വദേശിയും ബാഡൂരിലെ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ കെ.വി ഷിബു(48)വിനെയാണ് ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തത്. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ഒരു കുട്ടിയുടെ മാതാവായ യുവതിയോട് ഷിബു അപമര്യാദയായി പെരുമാറിയെന്നാണ് കേസ്.
Next Story

