കാട്ടുപന്നി ശല്യം രൂക്ഷം; ബൈക്ക് യാത്രികന് പരിക്കേറ്റു

കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ആസ്പത്രിയില്‍ കഴിയുന്ന യുവാവ്
ദേലംപാടി: കാട്ടുപന്നിയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് പരിക്കേറ്റു. ദേലംപാടി ഊജംപദവ് സ്വദേശിയും ലോറി ഡ്രൈവറുമായ അഖില്‍ സി. രാജു(28)വിനാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി 10.15 ഓടെ ദേലംപാടിയിലാണ് സംഭവം. രാത്രി ജോലി കഴിഞ്ഞ് ലോറി ഈശ്വരമംഗലത്ത് നിര്‍ത്തിയിട്ട ശേഷം ഊജംപദവിലെ വീട്ടിലേക്ക് വരുന്നതിനിടെ മുന്‍ഞ്ചിക്കാനയില്‍ എത്തിയപ്പോള്‍ സമീപത്തെ കാട്ടില്‍ നിന്നും പൊടുന്നനെ ബൈക്കിന് മുന്നിലേക്ക് കാട്ടുപന്നി ചാടുകയായിരുന്നു. ഇതോടെ റോഡിലേക്ക് തെറിച്ചുവീണ യുവാവ് എണീറ്റ് ബൈക്ക് ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ വീണ്ടും പന്നി ആക്രമിക്കുകയായിരുന്നു. ഈ സമയത്ത് ഇതുവഴി വന്ന ഒരു കാറിനെയും പന്നി ആക്രമിച്ചു. പിന്നീട് യുവാവിനെ ആക്രമിച്ച ശേഷം പന്നി കാട്ടിലേക്ക് ഓടി മറയുകയായിരുന്നു. ഇരുകാലുകള്‍ക്കും കൈകള്‍ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ അഖിലിനെ ചെങ്കളയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

