ബേള ധര്‍ബ്ബത്തടുക്ക പെട്രോള്‍പമ്പിന് സമീപം തീപിടിത്തം; ഒഴിവായത് വന്‍ ദുരന്തം

ബേള ധര്ബ്ബത്തടുക്കയിലുണ്ടായ തീപിടിത്തം
ബദിയടുക്ക: ബേള ധര്‍ബ്ബത്തടുക്ക പെട്രോള്‍ പമ്പിന് സമീപം തീപിടിത്തം. ഒഴിവായത് വന്‍ ദുരന്തം. ഏക്കര്‍ കണക്കിന് സ്ഥലത്തെ കുറ്റിക്കാടുകളും മറ്റും കത്തി നശിച്ചു. മാലിക്ക്ദിനാര്‍ കോളേജിന്റെ സമീപത്ത് നിന്നാണ് തീ പടര്‍ന്നത്. ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ തീ അണക്കാന്‍ ശ്രമം നടത്തിയെങ്കിലും സമീപത്തെ പെട്രോള്‍ പമ്പിന്റെ അടുത്തേക്ക് വ്യാപിക്കുകയായിരുന്നു. തീ പടര്‍ന്ന് പിടിക്കാതിരിക്കാന്‍ വെള്ളം ഒഴിച്ചുവെങ്കിലും തീ പടരുകയായിരുന്നു. പമ്പ് ജീവനക്കാര്‍ കാസര്‍കോട് അഗ്‌നിരക്ഷാ സേനയെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍. വി.എന്‍. വേണുഗോപാലിന്റെ നേതൃത്വത്തില്‍ എത്തിയ സേന രണ്ടു മണിക്കൂര്‍ ശ്രമഫലമായാണ് തീ പൂര്‍ണ്ണമായും അണയ്ക്കാന്‍ സാധിച്ചത്. 20 ഏക്കറോളം സ്ഥലത്തെ പാറപ്പുല്ലുകളും അകേഷ്യാ മരങ്ങളും കത്തി നശിച്ചു. ഫയര്‍ഫോഴ്‌സിന്റെ സമയോചിത ഇടപെടല്‍ മൂലം തീ പെട്രോള്‍ പമ്പിലേക്ക് പടരാതിരിക്കാനും പരിസരത്തെ തീ ആദ്യം തന്നെ അണക്കാന്‍ കഴിഞ്ഞതിനാലും വന്‍ ദുരന്തം ഒഴിവായി.
നെല്ലിക്കട്ടയിലും തീപിടിത്തം
നെല്ലിക്കട്ടയില്‍ സ്വകാര്യ വ്യക്തിയുടെ അഞ്ച് ഏക്കര്‍ സ്ഥലത്ത് തീപിടിത്തമുണ്ടായി. സേനാംഗങ്ങളായ ഇ. പ്രസീദ്, ഒ.കെ. പ്രജിത്ത് എസ്. അഭിലാഷ്, ജെ.എ. അഭയ്‌സന്‍, ടി. അമല്‍രാജ്, ജിത്തു തോമസ്, പി. രാജേഷ് ഫയര്‍ വുമണ്‍മാരായ അരുണ പി. നായര്‍, കെ. ശ്രീജിഷ, ഹോം ഗാഡുമാരായമാരായ എ. രാജേന്ദ്രന്‍, എന്‍. പി രാകേഷ്, വി. രാജു, എം.കെ. ശൈലേഷ് എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.

