ജില്ലാ പഞ്ചായത്ത് റോഡരികിലെ സ്വകാര്യ വ്യക്തികളുടെ കയ്യേറ്റം അധികൃതര്‍ തടഞ്ഞു

റോഡരികിലെ സര്‍ക്കാര്‍ സ്ഥലം കയ്യേറ്റം തടയാനെത്തിയ റവന്യൂ വകുപ്പ് അധികൃതര്‍
ബദിയടുക്ക: സര്‍ക്കാര്‍ സ്ഥലം സ്വകാര്യ വ്യക്തികള്‍ കയ്യേറി മതില്‍ കെട്ടിയെന്ന പരാതിയെ തുടര്‍ന്ന് സ്ഥലത്തെത്തിയ റവന്യൂ അധികൃതര്‍ കയ്യേറ്റം തടഞ്ഞു. റോഡ് വികസനത്തിന് വേണ്ടി നീക്കിവെച്ച കന്യപ്പാടി-മുണ്ട്യത്തടുക്ക റോഡരില്‍ ചെന്നക്കുണ്ടിനും മണ്ടമെക്കിടയിലുമുള്ള ജില്ലാ പഞ്ചായത്ത് റോഡരികിലെ സ്ഥലമാണ് അവധി ദിവസത്തിന്റെ മറവില്‍ ചെങ്കല്ല് കൊണ്ട് മതില്‍ കെട്ടി കയ്യേറിയത്. നാട്ടുകാര്‍ കയ്യേറ്റം സംബന്ധിച്ച് റവന്യൂ അധികൃതര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് മഞ്ചേശ്വരം താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ മുഹമ്മദ് ഹാരിസ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ കിരണ്‍കുമാര്‍ ഷെട്ടി, വില്ലേജ് അസി. സൈദ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം സ്ഥലത്തെത്തി. സ്ഥലം അളന്ന് തിട്ടപ്പെടുത്തിയതിന് ശേഷം പ്രവൃത്തി തടയുകയായിരുന്നു. കൂടാതെ സ്ഥലം കയ്യേറിയ വ്യക്തികള്‍ക്ക് കെട്ടിയ മതില്‍ പൊളിച്ച് നീക്കം ചെയ്യാന്‍ നോട്ടീസ് നല്‍കി. റോഡരികിലെ കയ്യേറ്റം തടയുമെന്ന് അധികൃതര്‍ പറഞ്ഞു.

