നീര്‍ച്ചാലില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ബദിയടുക്ക: നീര്‍ച്ചാലില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കന്നിപ്പാടിക്ക് സമീപം മാടത്തടുക്കയിലെ അബ്ദുല്‍ റഹ്മാന്റെയും ആയിഷയുടെയും മകന്‍ മുഹമ്മദ് സൈനുദ്ദീന്‍(29) ആണ് മരിച്ചത്. സീതാംഗോളി പെട്രോള്‍ പമ്പിലെ ജീവനക്കാരനായ മുഹമ്മദ് സൈനുദ്ദീന്‍ ഇന്ന് രാവിലെ 6 മണിയോടെ വീട്ടില്‍ നിന്ന് പെട്രോള്‍ പമ്പിലേക്ക് സ്‌കൂട്ടറില്‍ പോകുമ്പോഴാണ് അപകടമുണ്ടായത്. മുഹമ്മദ് സൈനുദ്ദീന്‍ ഓടിച്ചുപോവുകയായിരുന്ന സ്‌കൂട്ടര്‍ നീര്‍ച്ചാല്‍ സ്‌കൂളിന് സമീപമെത്തിയപ്പോള്‍ കുമ്പളയില്‍ നിന്ന് ബദിയടുക്ക ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ കുമ്പളയിലെ സ്വകാര്യാസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു. യൂത്ത് ലീഗിന്റെ സജീവപ്രവര്‍ത്തകന്‍ കൂടിയായിരുന്നു മുഹമ്മദ് സൈനുദ്ദീന്‍. ഭാര്യ: ഫൗസിയ. ഏകമകന്‍ ഇബ്രാന്‍. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, റഫിയ.

