പ്ലാസ്റ്റിക് ഷീറ്റ് പാകിയ കൂരയില്‍ ബാബുവും കുടുംബവും അന്തിയുറങ്ങുന്നത് നെഞ്ചിടിപ്പോടെ
പുത്തിഗെ: പട്ടികജാതി വിഭാഗക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി കോടികള്‍ ചെലവഴിച്ചുവെന്നു പറയുമ്പോള്‍ അധികൃതര്‍ കാണണം, പുത്തിഗെ പഞ്ചായത്തിലെ നാലാം വാര്‍ഡ് ബാഡൂര്‍ പട്ടികജാതി കോളനിയിലെ ലക്ഷ്മിയും കൂലിത്തൊഴിലാളിയായ ബാബുവും ഏഴ് വയസ് പ്രായമുള്ള മകനും ഓരോ ദിവസവും തള്ളിനീക്കുന്ന ദുരിത ജീവിതം. കാര്‍മേഘങ്ങള്‍ ഇരുണ്ടു കൂടുമ്പോഴും കാറ്റൊന്ന് ആഞ്ഞു വീശുമ്പോഴും ഈ കുടുംബത്തിന്റെ നെഞ്ചിടിപ്പ് കൂടും. കാരണം ഇവര്‍ക്ക് അന്തിയുറങ്ങാന്‍ അടച്ചുറപ്പുള്ള ഒരു വീടില്ല. നാട്ടുകാര്‍ നല്‍കിയ പ്ലാസ്റ്റിക് ഷീറ്റ് പാകിയ ഷെഡ്ഡിലാണ് ഈ കുടുംബം അന്തിയുറങ്ങുന്നത്. നേരത്തെ […]

പുത്തിഗെ: പട്ടികജാതി വിഭാഗക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി കോടികള്‍ ചെലവഴിച്ചുവെന്നു പറയുമ്പോള്‍ അധികൃതര്‍ കാണണം, പുത്തിഗെ പഞ്ചായത്തിലെ നാലാം വാര്‍ഡ് ബാഡൂര്‍ പട്ടികജാതി കോളനിയിലെ ലക്ഷ്മിയും കൂലിത്തൊഴിലാളിയായ ബാബുവും ഏഴ് വയസ് പ്രായമുള്ള മകനും ഓരോ ദിവസവും തള്ളിനീക്കുന്ന ദുരിത ജീവിതം. കാര്‍മേഘങ്ങള്‍ ഇരുണ്ടു കൂടുമ്പോഴും കാറ്റൊന്ന് ആഞ്ഞു വീശുമ്പോഴും ഈ കുടുംബത്തിന്റെ നെഞ്ചിടിപ്പ് കൂടും. കാരണം ഇവര്‍ക്ക് അന്തിയുറങ്ങാന്‍ അടച്ചുറപ്പുള്ള ഒരു വീടില്ല. നാട്ടുകാര്‍ നല്‍കിയ പ്ലാസ്റ്റിക് ഷീറ്റ് പാകിയ ഷെഡ്ഡിലാണ് ഈ കുടുംബം അന്തിയുറങ്ങുന്നത്.
നേരത്തെ ഇവര്‍ താമസിച്ചിരുന്ന വീട് കാലപ്പഴക്കം മൂലവും ആഞ്ഞടിച്ച കാറ്റിലും കനത്ത മഴയിലും രണ്ടര വര്‍ഷം മുമ്പ് തകര്‍ന്നു വീണിരുന്നു. തുടര്‍ന്ന് അന്തിയുറങ്ങാന്‍ പോലും സുരക്ഷിതമായ സ്ഥലമില്ലാതെ വലയുന്ന കുടുംബത്തിന്റെ ദുരിത ജീവിതം കണ്ട് നാട്ടിലെ ചിലരുടെ കൂട്ടായ്മയില്‍ വാങ്ങിക്കൊടുത്ത പ്ലാസ്റ്റിക് ഷീറ്റ് പാകിയ ചെറിയൊരു ഷെഡ്ഡിലായി പിന്നീട് താമസം. അന്തിയുറങ്ങുന്നതും ഭക്ഷണം പാചകം ചെയ്യുന്നതുമെല്ലാം ഈ കൂരക്കുള്ളിലാണ്.
ഇഴജന്തുക്കള്‍ ഷെഡ്ഡിനകത്ത് കയറിക്കൂടുന്നത് മൂലം രാത്രി കിടന്നുറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയിലാണെന്ന് ലക്ഷ്മി കണ്ണീരോടെ പറയുന്നു. വല്ലപ്പോഴെങ്കിലും ഭര്‍ത്താവ് ബാബുവിന് ലഭിക്കുന്ന കൂലിവേലയില്‍ നിന്നുള്ള തുച്ഛമായ വരുമാനം മാത്രമാണ് കുടുംബത്തിന്റെ ഏക ആശ്രയം. പലവട്ടം വീടിനുള്ള ധനസഹായത്തിന് പഞ്ചായത്ത് അധികൃതരേയും മറ്റും ബന്ധപ്പെട്ടിട്ടും ഈ കുടുംബത്തേ ഗൗനിച്ചില്ലെന്നാണ് പരാതി.
ഇനിയെങ്കിലും നിര്‍ധന കുടുംബത്തിന്റെ നേര്‍കാഴ്ച കണ്ട് അന്തിയുറങ്ങാന്‍ അടച്ചുറപ്പുള്ള ഒരു കൊച്ച് വീട് യാഥാര്‍ത്ഥ്യമാക്കാന്‍ തയ്യാറാവണമെന്നാണ് നാട്ടുകാരുടേയും ആവശ്യം.