മുള്ളേരിയ: പേരടുക്ക അഴീക്കോടന്‍ സ്മാരക ഗ്രന്ഥശാലയില്‍ രാവിലെ പതാക ഉയര്‍ത്തി. കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ഗ്രന്ഥാലയം പ്രവര്‍ത്തകര്‍ രക്തം ദാനം ചെയ്തു. അനുസ്മരണ യോഗം ചേര്‍ന്നു. സി.പി.ഐ.എം കാറഡുക്ക ഏരിയാ കമ്മിറ്റിയംഗം പി. രവീന്ദ്രന് അനുസ്മരണ പ്രഭാഷണം നടത്തി. കെ. സുരേഷ് അധ്യക്ഷത വഹിച്ചു. കെ. ശിവരാമന്, എം. ലക്ഷ്മണന്, എ.സി പ്രശാന്ത് എന്നിവര്‍ സംസാരിച്ചു. പി.ഡി രതീഷ് സ്വാഗതവും എ.പി സുരേഷ് നന്ദിയും പറഞ്ഞു.