കോവിഡ് രണ്ടാം വരവില്‍ വാടകയില്ലാതെ ഓട്ടോ ഡ്രൈവര്‍മാര്‍ അതിജീവനത്തിന്റെ പാതയില്‍

കാസര്‍കോട്: കോവിഡ് രണ്ടാം വരവില്‍ വാടകയില്ലാതെ ഓട്ടോ ഡ്രൈവര്‍മാര്‍ അതിജീവനത്തിന്റെ പാതയില്‍. നഗരത്തിലെ മിക്ക ഡ്രൈവര്‍മാരുടെ കുടുംബങ്ങള്‍ പട്ടിണിയിലേക്ക് നീങ്ങുകയാണിപ്പോള്‍. രാവിലെ ആറു മണി മുതല്‍ തന്നെ കാസര്‍കോട്ടെ വിവിധ പ്രദേശങ്ങളില്‍ വസിക്കുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ വാടക പ്രതീക്ഷിച്ച് നഗരത്തിലെ വിവിധ സ്റ്റാന്റുകളില്‍ എത്തുകയാണ്. കോവിഡ് ഭീതി കാരണവും അധികൃതര്‍ കടുത്ത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയതും പൊതുജനങ്ങള്‍ പുറത്തിറക്കാതെ ആയതോടെ ഈ മേഖലയിലുള്ള തൊഴിലാളികള്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ മാസങ്ങളോളം ഇവര്‍ക്ക് തൊഴില്‍ ലഭിച്ചില്ല. ഏറേ […]

കാസര്‍കോട്: കോവിഡ് രണ്ടാം വരവില്‍ വാടകയില്ലാതെ ഓട്ടോ ഡ്രൈവര്‍മാര്‍ അതിജീവനത്തിന്റെ പാതയില്‍. നഗരത്തിലെ മിക്ക ഡ്രൈവര്‍മാരുടെ കുടുംബങ്ങള്‍ പട്ടിണിയിലേക്ക് നീങ്ങുകയാണിപ്പോള്‍. രാവിലെ ആറു മണി മുതല്‍ തന്നെ കാസര്‍കോട്ടെ വിവിധ പ്രദേശങ്ങളില്‍ വസിക്കുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ വാടക പ്രതീക്ഷിച്ച് നഗരത്തിലെ വിവിധ സ്റ്റാന്റുകളില്‍ എത്തുകയാണ്. കോവിഡ് ഭീതി കാരണവും അധികൃതര്‍ കടുത്ത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയതും പൊതുജനങ്ങള്‍ പുറത്തിറക്കാതെ ആയതോടെ ഈ മേഖലയിലുള്ള തൊഴിലാളികള്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ മാസങ്ങളോളം ഇവര്‍ക്ക് തൊഴില്‍ ലഭിച്ചില്ല. ഏറേ പ്രതീക്ഷയോടെയാണ് വിഷുവിനേയും റമദാനിനെയും ഇവര്‍ കണ്ടത്. എന്നാല്‍ കോവിഡ് രോഗികളുടെ ദിവസേനയുള്ള വര്‍ധനവ് ഇവര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. സ്‌കൂള്‍ അടച്ച് പൂട്ടിയതോടെ സ്‌കൂള്‍ കുട്ടിക്കളെ കൊണ്ടു പോകുന്നതില്‍ ഒരു വാടക മാസത്തില്‍ പ്രതീക്ഷിച്ചിരുന്നതും ഇല്ലാതായി. ഞങ്ങള്‍ എങ്ങനെ കുടുംബം പോറ്റും. പലരും ഓട്ടോ വാങ്ങിയത് ബാങ്കില്‍ നിന്ന് വായ് പയെടുത്താണ്. വായ്പ അടക്കാതെ പലര്‍ക്കും ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചതായി കഴിഞ്ഞ 35 വര്‍ഷമായി നഗരത്തില്‍ ഓട്ടോ ഓടിച്ച് കുടുംബം പുലര്‍ത്തുന്ന കെ.എസ്.ആര്‍.ടി.ഡിപ്പോയ്ക്ക് സമീപത്തെ ഓട്ടോസ്റ്റാന്റിലെ ബാരിക്കാട് സ്വദേശി ദാമോദരന്‍ പറഞ്ഞു. രാവിലെ വീട്ടില്‍ നിന്ന് പ്രതീക്ഷയോടെ ഇറങ്ങും. പലപ്പോഴും പെട്രോള്‍-ഡീസല്‍ വാങ്ങാനുള്ള പണം പോലും ലഭിക്കുന്നില്ല. ഞങ്ങളൊക്കെ ആത്മഹത്യയുടെ വക്കിലായിരിക്കുകയാണെന്ന് ഡ്രൈവര്‍മാരായ കൃഷ്ണനും മോഹനും പറയുന്നു. ഇരുട്ടുന്നതിന് മുമ്പ് വീടണയുമ്പോള്‍ ഇവരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുടുംബത്തിനും ദുരിതമാവുകയാണ്.

Related Articles
Next Story
Share it