മാധ്യമങ്ങള്‍ക്ക് കൂടുതല്‍ പ്രതിഫലം; നിയമത്തിന് വഴങ്ങി ഫെയ്‌സ്ബുക്ക്

കാന്‍ബെറ: മാധ്യമങ്ങള്‍ക്ക് കൂടുതല്‍ പ്രതിഫലം നല്‍കണമെന്ന ഓസ്‌ട്രേലിയ കൊണ്ടുവന്ന നിയമത്തിന് മുന്നില്‍ വഴങ്ങി ഫെയ്‌സ്ബുക്ക്. ഇന്റര്‍നെറ്റ് പ്ലാറ്റ്ഫോമുകളിലെ വാര്‍ത്താ ഉള്ളടക്കത്തിന് അധിക പ്രതിഫലം ആവശ്യപ്പെട്ട് ഓസ്ട്രേലിയയില്‍ കൊണ്ടുവന്ന നിയമം അനുസരിച്ച് മൂന്ന് ഓസ്ട്രേലിയന്‍ മാധ്യമങ്ങളുമായി കരാറില്‍ ഏര്‍പ്പെട്ടതായി ഫെയ്സ്ബുക്ക് വ്യക്തമാക്കി. നിലവില്‍ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രൈവറ്റ് മീഡിയ, ഷ്വാര്‍ട്‌സ് മീഡിയ, സോള്‍സ്‌റ്റൈസ് മീഡിയ എന്നീ മാധ്യമ സ്ഥാപനങ്ങളുമായി താല്‍ക്കാലിക കരാറാണുള്ളത്. അടുത്ത 60 ദിവസത്തിനുള്ളില്‍ സമ്പൂര്‍ണ കരാര്‍ ഒപ്പിടും. പുതിയ കരാറുകളില്‍ ഏര്‍പ്പെടുമ്പോാഴും ഓസ്ട്രേലിന്‍ മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ […]

കാന്‍ബെറ: മാധ്യമങ്ങള്‍ക്ക് കൂടുതല്‍ പ്രതിഫലം നല്‍കണമെന്ന ഓസ്‌ട്രേലിയ കൊണ്ടുവന്ന നിയമത്തിന് മുന്നില്‍ വഴങ്ങി ഫെയ്‌സ്ബുക്ക്. ഇന്റര്‍നെറ്റ് പ്ലാറ്റ്ഫോമുകളിലെ വാര്‍ത്താ ഉള്ളടക്കത്തിന് അധിക പ്രതിഫലം ആവശ്യപ്പെട്ട് ഓസ്ട്രേലിയയില്‍ കൊണ്ടുവന്ന നിയമം അനുസരിച്ച് മൂന്ന് ഓസ്ട്രേലിയന്‍ മാധ്യമങ്ങളുമായി കരാറില്‍ ഏര്‍പ്പെട്ടതായി ഫെയ്സ്ബുക്ക് വ്യക്തമാക്കി.

നിലവില്‍ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രൈവറ്റ് മീഡിയ, ഷ്വാര്‍ട്‌സ് മീഡിയ, സോള്‍സ്‌റ്റൈസ് മീഡിയ എന്നീ മാധ്യമ സ്ഥാപനങ്ങളുമായി താല്‍ക്കാലിക കരാറാണുള്ളത്. അടുത്ത 60 ദിവസത്തിനുള്ളില്‍ സമ്പൂര്‍ണ കരാര്‍ ഒപ്പിടും.

പുതിയ കരാറുകളില്‍ ഏര്‍പ്പെടുമ്പോാഴും ഓസ്ട്രേലിന്‍ മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പൂര്‍ണമായും പിന്‍വലിക്കാന്‍ ഫെയ്സ്ബുക്ക് തയ്യാറായിട്ടില്ല. സെര്‍ച്ച് എഞ്ചിനായ ഗൂഗിളിനേയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഫെയ്സ്ബുക്കിനേയും ലക്ഷ്യംവെച്ചാണ് ഓസ്ട്രേലിയയുടെ പുതുയ നിയമ നിര്‍മ്മാണം. നിയമത്തിനെതിരെ ആദ്യമൊക്കെ ഗൂഗിള്‍ പ്രതിഷേധിച്ചിരുന്നെങ്കിലും പിന്നീട് നിയമങ്ങള്‍ക്കു വഴങ്ങുകയായിരുന്നു.

Related Articles
Next Story
Share it