മൂന്നാം ടെസ്റ്റിനിടെ സിഡ്‌നിയില്‍ ഇന്ത്യന്‍ താരങ്ങളായ മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവര്‍ക്ക് നേരെ വംശീയാധിക്ഷേപം; ഇന്ത്യന്‍ ടീം പരാതി നല്‍കി

സിഡ്നി: ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റിനിടെ സിഡ്‌നിയില്‍ ഇന്ത്യന്‍ പേസര്‍മാരായ മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവര്‍ക്ക് നേരെ വംശീയാധിക്ഷേപം. മൂന്നാം ദിനമായ ശനിയാഴ്ചയാണ് സംഭവം. ഇതുസംബന്ധിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാച്ച് റഫറി ഡേവിഡ് ബൂണിന് പരാതി നല്‍കി. സംഭവം ഇന്ത്യന്‍ നായകന്‍ അജിങ്ക്യ രഹാനെ അംപയര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഫീല്‍ഡ് അംപയര്‍മാരായ പോള്‍ റീഫല്‍, പോള്‍ വില്‍സന്‍ എന്നിവരുമായും ചര്‍ച്ച ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരെയും വിവരമറിയിച്ചു. കാണികള്‍ക്കിടെയില്‍ നിന്നാണ് വംശീയാധിക്ഷേപം നേരിട്ടതെന്നാണ് റിപ്പോര്‍ട്ട്.

സിഡ്നി: ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റിനിടെ സിഡ്‌നിയില്‍ ഇന്ത്യന്‍ പേസര്‍മാരായ മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവര്‍ക്ക് നേരെ വംശീയാധിക്ഷേപം. മൂന്നാം ദിനമായ ശനിയാഴ്ചയാണ് സംഭവം. ഇതുസംബന്ധിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാച്ച് റഫറി ഡേവിഡ് ബൂണിന് പരാതി നല്‍കി.

സംഭവം ഇന്ത്യന്‍ നായകന്‍ അജിങ്ക്യ രഹാനെ അംപയര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഫീല്‍ഡ് അംപയര്‍മാരായ പോള്‍ റീഫല്‍, പോള്‍ വില്‍സന്‍ എന്നിവരുമായും ചര്‍ച്ച ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരെയും വിവരമറിയിച്ചു. കാണികള്‍ക്കിടെയില്‍ നിന്നാണ് വംശീയാധിക്ഷേപം നേരിട്ടതെന്നാണ് റിപ്പോര്‍ട്ട്.

Related Articles
Next Story
Share it