തൃക്കരിപ്പൂരില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം- എം.പി. ജോസഫ്

കാസര്‍കോട്: തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ചീമേനി, പീലിക്കോട് പഞ്ചായത്തുകളില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.പി.ജോസഫ് പ്രസ് ക്ലബ്ബില്‍ വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു. ഇതിനെതിരെ രാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, കേരള ഗവര്‍ണര്‍ എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും സംസ്ഥാന തിരഞ്ഞടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ട് കാര്യമില്ലാത്തതിനാലാണ് ഇവര്‍ക്ക് പരാതി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മിന്റെ പാര്‍ട്ടി ഗ്രാമങ്ങളിലെ പല ബൂത്തുകളിലും യു.ഡി.എഫ് അടക്കമുള്ള പാര്‍ട്ടിയുടെ ബൂത്ത് ഏജന്റുമാരെ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ഭിഷണിപ്പെടുത്തുകയും ബൂത്തില്‍ ഇരിക്കുന്ന സ്ഥലത്ത് ചൊറിച്ചില്‍ […]

കാസര്‍കോട്: തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ചീമേനി, പീലിക്കോട് പഞ്ചായത്തുകളില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.പി.ജോസഫ് പ്രസ് ക്ലബ്ബില്‍ വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു. ഇതിനെതിരെ രാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, കേരള ഗവര്‍ണര്‍ എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും സംസ്ഥാന തിരഞ്ഞടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ട് കാര്യമില്ലാത്തതിനാലാണ് ഇവര്‍ക്ക് പരാതി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മിന്റെ പാര്‍ട്ടി ഗ്രാമങ്ങളിലെ പല ബൂത്തുകളിലും യു.ഡി.എഫ് അടക്കമുള്ള പാര്‍ട്ടിയുടെ ബൂത്ത് ഏജന്റുമാരെ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ഭിഷണിപ്പെടുത്തുകയും ബൂത്തില്‍ ഇരിക്കുന്ന സ്ഥലത്ത് ചൊറിച്ചില്‍ വരുന്ന പൗഡര്‍ വിതറുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ജീവനും സ്വത്തിനും ഭീഷണിപ്പെടുത്തുന്നത് തുടരുന്നു. പിലിക്കോടിലെ 17 ബൂത്തുകളടക്കം 74 ബൂത്തുകളിലാണ് ഭീഷണി നിലനില്‍ക്കുന്നത്. യു.ഡി.എഫ് പ്രവര്‍ത്തകരുടെ വോട്ട് പോലും സി.പി.എം പ്രവര്‍ത്തകര്‍ രേഖപ്പെടുത്തുന്നു. സി.പി.എമ്മിന്റെ സഹയാത്രികരും അനുഭാവമുള്ളവരെയുമാണ് ബൂത്തുകളില്‍ പ്രിസൈഡിംഗ് ഓഫീസര്‍ അടക്കമുള്ളവരായി നിയമിക്കുന്നത്. ബൂത്തുകളില്‍ നിര്‍ഭയമായി വോട്ട് ചെയ്യാന്‍ അനുവദിക്കണം. പൊലീസിനെ നിയോഗിച്ചത് കൊണ്ട് കാര്യമില്ല. കേന്ദ്രസേനയെ തന്നെ ഇറക്കണം. പ്രശ്‌നബാധിത പ്രദേശങ്ങളിലെ ബൂത്തുകളില്‍ ലൈവ് ക്യാമറ സ്ഥാപിച്ച് സ്ഥാനാര്‍ത്ഥികള്‍ക്കും ഒപ്പം നില്‍ക്കുന്ന പ്രധാന പ്രവര്‍ത്തകര്‍ക്കും ഇതിന്റെ ലിങ്ക് കാണാനുള്ള അവസരമുണ്ടാക്കണം. ജനാധിപത്യ രീതിയില്‍ വോട്ട് ചെയ്യാനുള്ള നടപടി ഉണ്ടാകണമെന്നും എം.പി. ജോസഫ് ആവശ്യപ്പെട്ടു. പി.കെ.ഫൈസല്‍, കെ.ശ്രീധരന്‍ മാസ്റ്റര്‍, അഡ്വ. എം.ടി.പി. കരീം എന്നിവരും ഒപ്പമുണ്ടായിരുന്നു.

Related Articles
Next Story
Share it