തലശ്ശേരി: മുസ്ലിംലീഗ് ഓഫീസിന് നേരെ അക്രമം. മൂഴിക്കര ജുമാ മസ്ജിദ് പരിസരത്തു കോടയേരി മേഖല മുസ്ലിം ലീഗ് ഓഫീസായി പ്രവര്‍ത്തിച്ചു വരുന്ന എന്‍.എ.എം സൗധത്തിനു നേരെയാണ് അക്രമമുണ്ടായത്. മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫും മുസ്ലിംലീഗും വന്‍ പ്രചാരണ പ്രവര്‍ത്തനമാണ് ഈ പ്രദേശത്തു നടത്തിയത്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷവും സൗധത്തിനു നേരെ ആക്രമണം ഉണ്ടായിരുന്നു.
ഓഫീസ് ആക്രമണത്തില്‍ കോടയേരി മേഖല യു.ഡി.ഫ് കമ്മിറ്റി പ്രതിഷേധിച്ചു. പി. അബ്ദുല്‍ റഹ്മാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കെ.പി.സി.സി സെക്രട്ടറി വി. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. വി.സി പ്രസാദ്, റഹ്ദാദ് മൂഴിക്കര, കെ. ഖാലിദ്, റഫീഖ് കുനിയില്‍, നിഷാദ് കോടയേരി, പ്രസില്‍ ബാബു പ്രസംഗിച്ചു. ന്യൂമാഹി പൊലീസ് സ്റ്റേഷനില്‍ കോടിയേരി മേഖല മുസ്ലിം ലീഗ് കമ്മിറ്റി പരാതി നല്കി.