തിരുവനന്തപുരം: പ്രതിയെ കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസുകാരെ സംഘം ചേര്‍ന്ന് ആക്രമിച്ചു. തിരുവനന്തപുരം തിരുവല്ലത്താണ് സംഭവം. ഒരു സംഘം ആളുകള്‍ ചേര്‍ന്നാണ് പോലീസിനെ ആക്രമിച്ചത്.
ഇതോടെ വാഹനം ഉപേക്ഷിച്ച് പോലീസ് സ്ഥലത്തുനിന്നും മാറി. തുടര്‍ന്ന് പോലീസ് വാഹനവും അക്രമികള്‍ അടിച്ചുതകര്‍ത്തു. സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ പോലീസ് സ്ഥലത്തെത്തി അക്രമികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു.