തുടര്‍ ഭരണം ഉറപ്പ്; പിണറായിയുടേത് വെല്ലുവിളികളെ അതിജീവിച്ച സര്‍ക്കാര്‍-സീതാറാം യെച്ചൂരി

കാഞ്ഞങ്ങാട്: കേരളത്തില്‍ തുടര്‍ഭരണം ഉറപ്പാണെന്നും പിണറായി വിജയന്റേത് എല്ലാതരം വെല്ലുവിളികളേയും അതിജീവിച്ച സര്‍ക്കാറാണെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇന്നുച്ചയോടെ നീലേശ്വരത്ത് നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്‍കിയ 600ല്‍ 580 വാഗ്ദാനങ്ങളും പൂര്‍ത്തീകരിച്ചു. ഇത് റെക്കോര്‍ഡാണ്. മറ്റു സംസ്ഥാനങ്ങള്‍ക്കൊന്നും ഈ രീതിയില്‍ ചെയ്യാനായില്ല-അദ്ദേഹം പറഞ്ഞു. കോവിഡും പ്രളയവുമടക്കം ഒട്ടേറെ വെല്ലുവിളികളെ കേരള സര്‍ക്കാര്‍ മാതൃകാപരമായി അതിജീവിച്ചു-യെച്ചൂരി പറഞ്ഞു. പ്രിയപ്പെട്ട സഖാക്കളെ, സുഹൃത്തുക്കളെ എന്നുപറഞ്ഞ് മലയാളത്തിലായിരുന്നു പ്രസംഗം തുടങ്ങിയത്. പിന്നീട് ഇംഗ്ലീഷിലായിരുന്നു. പി. കരുണാകരന്‍, […]

കാഞ്ഞങ്ങാട്: കേരളത്തില്‍ തുടര്‍ഭരണം ഉറപ്പാണെന്നും പിണറായി വിജയന്റേത് എല്ലാതരം വെല്ലുവിളികളേയും അതിജീവിച്ച സര്‍ക്കാറാണെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഇന്നുച്ചയോടെ നീലേശ്വരത്ത് നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്‍കിയ 600ല്‍ 580 വാഗ്ദാനങ്ങളും പൂര്‍ത്തീകരിച്ചു. ഇത് റെക്കോര്‍ഡാണ്. മറ്റു സംസ്ഥാനങ്ങള്‍ക്കൊന്നും ഈ രീതിയില്‍ ചെയ്യാനായില്ല-അദ്ദേഹം പറഞ്ഞു. കോവിഡും പ്രളയവുമടക്കം ഒട്ടേറെ വെല്ലുവിളികളെ കേരള സര്‍ക്കാര്‍ മാതൃകാപരമായി അതിജീവിച്ചു-യെച്ചൂരി പറഞ്ഞു. പ്രിയപ്പെട്ട സഖാക്കളെ, സുഹൃത്തുക്കളെ എന്നുപറഞ്ഞ് മലയാളത്തിലായിരുന്നു പ്രസംഗം തുടങ്ങിയത്. പിന്നീട് ഇംഗ്ലീഷിലായിരുന്നു. പി. കരുണാകരന്‍, ബാലകൃഷ്ണന്‍ മാസ്റ്റര്‍, കെ.പി സതീഷ് ചന്ദ്രന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, എം. രാജഗോപാലന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it