ബൈക്ക് അപകടത്തില്‍പ്പെട്ടയാള്‍ക്ക് എന്‍.എ ഹാരിസ് എം.എല്‍.എയുടെ സഹായം

കീഴൂര്‍: ചെമ്മനാട് വെച്ച് ബൈക്കപകടത്തില്‍പ്പെട്ട കീഴൂരിലെ മത്സ്യതൊഴിലാളിക്ക് എന്‍.എ ഹാരിസ് എം.എല്‍.എ ചികിത്സാ ധനസഹായം നല്‍കി. കീഴൂര്‍ കടപ്പുറത്തെ മത്സ്യതൊഴിലാളിയായ രാജുദാസന്റെയും ശാരദയുടെയും മകന്‍ ഷാജി (28) ചെമ്മനാട് വെച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ബൈക്ക് അപകടത്തില്‍പ്പെട്ട് ഗുരുതരമായ പരിക്കോടെ അത്യാസന്ന നിലയില്‍ മംഗലാപുരം ആസ്പത്രിയില്‍ ചികിത്സയിലാണ്. തുടര്‍ ചികിത്സക്ക് അഞ്ച് ലക്ഷം രൂപയോളം ചെലവ് വരുമെന്നാണ് ആസ്പത്രി അധികൃതര്‍ വ്യക്തമാക്കിയത്. ദൈനംദിന ജീവിതം തന്നെ മുന്നോട്ട് നയിക്കാന്‍ പൊറുതിമുട്ടുന്ന മത്സ്യതൊഴിലാളി കുടുംബത്തിന്റെ വേദന തിരിച്ചറിഞ്ഞ് എന്‍.എ ഹാരിസ് […]

കീഴൂര്‍: ചെമ്മനാട് വെച്ച് ബൈക്കപകടത്തില്‍പ്പെട്ട കീഴൂരിലെ മത്സ്യതൊഴിലാളിക്ക് എന്‍.എ ഹാരിസ് എം.എല്‍.എ ചികിത്സാ ധനസഹായം നല്‍കി.
കീഴൂര്‍ കടപ്പുറത്തെ മത്സ്യതൊഴിലാളിയായ രാജുദാസന്റെയും ശാരദയുടെയും മകന്‍ ഷാജി (28) ചെമ്മനാട് വെച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ബൈക്ക് അപകടത്തില്‍പ്പെട്ട് ഗുരുതരമായ പരിക്കോടെ അത്യാസന്ന നിലയില്‍ മംഗലാപുരം ആസ്പത്രിയില്‍ ചികിത്സയിലാണ്. തുടര്‍ ചികിത്സക്ക് അഞ്ച് ലക്ഷം രൂപയോളം ചെലവ് വരുമെന്നാണ് ആസ്പത്രി അധികൃതര്‍ വ്യക്തമാക്കിയത്.
ദൈനംദിന ജീവിതം തന്നെ മുന്നോട്ട് നയിക്കാന്‍ പൊറുതിമുട്ടുന്ന മത്സ്യതൊഴിലാളി കുടുംബത്തിന്റെ വേദന തിരിച്ചറിഞ്ഞ് എന്‍.എ ഹാരിസ് എം.എല്‍.എ കാല്‍ ലക്ഷം രൂപ സഹായധനം നല്‍കുകയായിരുന്നു. വി. ശ്രീനിവാസന്‍, കെ.എസ് സാലി കീഴൂര്‍, രാഘവന്‍, സി.എല്‍ റഷീദ്, എന്‍.എ ആബിദ്, പ്രമോദ് എന്നിവര്‍ പങ്കെടുത്തു.

Related Articles
Next Story
Share it