മംഗളൂരു: മംഗളൂരുവില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഹെഡ് കോണ്‍സ്റ്റബിളിനെ ബൈക്കിലെത്തിയ രണ്ടംഗസംഘം വാള്‍കൊണ്ട് വെട്ടിവീഴ്ത്തി. ഗണേഷ് കാമത്ത് എന്ന പൊലീസുദ്യോഗസ്ഥനാണ് അക്രമത്തിനിരയായത്. അക്രമദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞു. മംഗളൂരു നഗരത്തിലെ ന്യൂ ചിത്ര സര്‍ക്കിളിന് സമീപം ഗണേഷ് കാമത്തും ബന്തര്‍ പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളും ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥരും ഡ്യൂട്ടിയിലുണ്ടായിരുന്നു. ബൈക്കിലെത്തിയ രണ്ടംഗസംഘത്തിലെ ഒരാള്‍ ഗണേഷ് കാമത്തിനെ വാള്‍കൊണ്ട് വെട്ടിയ ശേഷം സ്ഥലംവിടുകയായിരുന്നു. കൈക്ക് ഗുരുതരമായി പരിക്കേറ്റ ഗണേഷ് കാമത്ത് മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലാണ്. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.