ഏഷ്യാകപ്പ് ടെന്നീസ് ബോള്‍ ക്രിക്കറ്റ്; പള്ളിക്കരയിലെ ആഷിക്ക് അലി മികച്ച താരം

പള്ളിക്കര: ടെന്നീസ് ബോള്‍ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നേപ്പാളില്‍ നടന്ന ഏഷ്യാകപ്പ് ടൂര്‍ണ്ണമെന്റില്‍ ജേതാക്കളായ ഇന്ത്യന്‍ ടീമിന്റെ മികച്ച കളിക്കാരന്‍ കാസര്‍കോട് പള്ളിക്കര സ്വദേശി. പള്ളിക്കര സന മന്‍സിലിലെ ഷംസുവിന്റെയും ഫൗസിയയുടേയും മകന്‍ ആഷിക്ക് അലിയാണ് ടൂര്‍ണമെന്റിലെ മാന്‍ ഓഫ് ദി സീരിസായി തിരഞ്ഞെടുക്കപ്പെട്ടത്. ഫെബ്രുവരി 23 മുതല്‍ 27വരെയാണ് നേപ്പാളിലെ പൊക്കോറയില്‍ ഒന്നാമത്ത് സൗത്ത് ഏഷ്യന്‍ ടെന്നീസ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് നടന്നത്. ശ്രീലങ്കക്കെതിരായ ആദ്യ മത്സരത്തില്‍ ആഷിക്ക് അലി പുറത്താകാതെ 86 റണ്‍സും ഒരു […]

പള്ളിക്കര: ടെന്നീസ് ബോള്‍ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നേപ്പാളില്‍ നടന്ന ഏഷ്യാകപ്പ് ടൂര്‍ണ്ണമെന്റില്‍ ജേതാക്കളായ ഇന്ത്യന്‍ ടീമിന്റെ മികച്ച കളിക്കാരന്‍ കാസര്‍കോട് പള്ളിക്കര സ്വദേശി. പള്ളിക്കര സന മന്‍സിലിലെ ഷംസുവിന്റെയും ഫൗസിയയുടേയും മകന്‍ ആഷിക്ക് അലിയാണ് ടൂര്‍ണമെന്റിലെ മാന്‍ ഓഫ് ദി സീരിസായി തിരഞ്ഞെടുക്കപ്പെട്ടത്. ഫെബ്രുവരി 23 മുതല്‍ 27വരെയാണ് നേപ്പാളിലെ പൊക്കോറയില്‍ ഒന്നാമത്ത് സൗത്ത് ഏഷ്യന്‍ ടെന്നീസ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് നടന്നത്. ശ്രീലങ്കക്കെതിരായ ആദ്യ മത്സരത്തില്‍ ആഷിക്ക് അലി പുറത്താകാതെ 86 റണ്‍സും ഒരു വിക്കറ്റും നേടി. നേപ്പാളിനെതിരായ മത്സരത്തില്‍ 58 റണ്‍സും രണ്ട് വിക്കറ്റുമാണ് നേടിയത്. തുടര്‍ന്ന് ബംഗ്ലാദേശിനെതിരെ 14 റണ്‍സും മിക്‌സഡ് ഇലവനെതിരെ 42 റണ്‍സും നേടി. നേപ്പാളുമായുള്ള ഫൈനല്‍ മത്സരത്തിലും മികവ് കാട്ടി. ആഷിക്കിനെ കൂടാതെ തിരുവനന്തപുരം സ്വദേശി ജിക്കുവും ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു.

Related Articles
Next Story
Share it