തൊഴിലവസരങ്ങള്‍ ഇനി കാസര്‍കോടിനെ തേടിയെത്തും; അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക് ഉദ്ഘാടനം ഒക്ടോബര്‍ 27ന്
കാസര്‍കോട്: വിദ്യാര്‍ത്ഥികള്‍ക്കും അഭ്യസ്തവിദ്യര്‍ക്കും നൈപുണ്യ പരിശീലനത്തിലൂടെ വിവിധ വ്യവസായ മേഖലകള്‍ക്കാവശ്യമായ തൊഴില്‍ വൈദഗ്ധ്യം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ജില്ലയിലും യാഥാര്‍ത്ഥ്യമാവുന്നു. വിദ്യാനഗറില്‍ നിര്‍മാണം പൂര്‍ത്തിയായ സ്‌കില്‍പാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഒക്‌ടോബര്‍ 27ന് നാടിന് സമര്‍പ്പിക്കും. നിലവില്‍ സ്‌കില്‍പാര്‍ക്ക് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായി പ്രവര്‍ത്തിക്കുന്നതിനാല്‍ ഗവ. കോളേജ് ഹാളിലായിരിക്കും ചടങ്ങ് സംഘടിപ്പിക്കുക. അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലന സൗകര്യങ്ങളോടെയാണ് 25,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ സ്‌കില്‍ പാര്‍ക്ക് […]

കാസര്‍കോട്: വിദ്യാര്‍ത്ഥികള്‍ക്കും അഭ്യസ്തവിദ്യര്‍ക്കും നൈപുണ്യ പരിശീലനത്തിലൂടെ വിവിധ വ്യവസായ മേഖലകള്‍ക്കാവശ്യമായ തൊഴില്‍ വൈദഗ്ധ്യം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ജില്ലയിലും യാഥാര്‍ത്ഥ്യമാവുന്നു. വിദ്യാനഗറില്‍ നിര്‍മാണം പൂര്‍ത്തിയായ സ്‌കില്‍പാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഒക്‌ടോബര്‍ 27ന് നാടിന് സമര്‍പ്പിക്കും. നിലവില്‍ സ്‌കില്‍പാര്‍ക്ക് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായി പ്രവര്‍ത്തിക്കുന്നതിനാല്‍ ഗവ. കോളേജ് ഹാളിലായിരിക്കും ചടങ്ങ് സംഘടിപ്പിക്കുക.
അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലന സൗകര്യങ്ങളോടെയാണ് 25,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ സ്‌കില്‍ പാര്‍ക്ക് ഒരുക്കിയിട്ടുള്ളത്. ഇരുനില കെട്ടിടത്തിലായി അഞ്ച് ക്ലാസ് റൂം, നാല് പരിശീലന മുറി, അത്യാധുനിക ഐടി റൂം, ലിഫ്റ്റ് തുടങ്ങി എല്ലാവിധ സൗകര്യങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ഭിന്നശേഷി സൗഹൃദമായാണ് കേന്ദ്രത്തെ തയ്യാറാക്കിയിട്ടുള്ളത്. അന്താരാഷ്ട്ര നിലവാരത്തില്‍ മറ്റനേകം സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
എഡിബി സഹായത്തോടെ 14 കോടി രൂപ ചെലവഴിച്ചാണ് സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കിയത്. ജില്ലാ കലക്ടര്‍ ചെയര്‍മാനായ ഗവേണിങ് കമ്മിറ്റിയാണ് സ്‌കില്‍പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് അസാപ് നേതൃത്വം നല്‍കും.
സര്‍ക്കാരിന്റെ മാനദണ്ഡപ്രകാരം എത്തുന്ന ഓപ്പറേറ്റിങ് പാര്‍ട്ണറായ സ്വകാര്യ കമ്പനിക്കായിരിക്കും സ്‌കില്‍ പാര്‍ക്കിന്റെ നടത്തിപ്പ് ചുമതല. പരിശീലനാര്‍ത്ഥികളില്‍ നിന്നും അംഗീകൃത നിരക്കിലുള്ള ഫീസ് ഉപയോഗിച്ചാണ് ഓപ്പറേറ്റിങ് പാര്‍ട്ണര്‍ സ്‌കില്‍ പാര്‍ക്ക് നടത്തുക. അസാപ് നിര്‍ദേശിക്കുന്ന സാമൂഹികസാമ്പത്തിക പിന്നോക്കമുള്ള 30 ശതമാനം കുട്ടികള്‍ക്ക് കുറഞ്ഞത് 40 ശതമാനം ഫീസിളവ് നല്‍കും. ഇതിനു പുറമേ ദിവസും നാല് മണിക്കൂര്‍ അസാപ് നിര്‍ദേശിക്കുന്ന കോഴ്‌സുകള്‍ പൂര്‍ണമായും ഫീസിളവോടെ നല്‍കും.
മൂന്ന് മാസം മുതല്‍ ഒരുവര്‍ഷം വരെ ദൈര്‍ഘ്യമുള്ള കോഴ്‌സുകള്‍ ഇവിടെ ഉണ്ടാകും. കോഴ്‌സ് പ്രൊവൈഡര്‍ക്ക് വേണ്ടിയുള്ള ചര്‍ച്ച ത്വരിതഗതിയില്‍ നടക്കുകയാണ്. നിലവില്‍ ഫ്രഞ്ച്, ജര്‍മന്‍ ഭാഷാ പഠനത്തിനുള്ള ഓണ്‍ലൈന്‍ കോഴ്‌സ് പുരോഗമിക്കുന്നുണ്ട്.
നവീന വിവരസാങ്കേതിക വിദ്യ തൊഴില്‍മേഖലയെ മാറ്റിമറിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കും അഭ്യസ്തവിദ്യര്‍ക്കും നൈപുണ്യ പരിശീലനത്തിലൂടെ വിവിധ വ്യവസായ മേഖലകള്‍ക്കാവശ്യമായ തൊഴില്‍ വൈദഗ്ധ്യം ഉറപ്പാക്കി മികച്ച തൊഴില്‍ അവസരങ്ങള്‍ക്ക് അനുയോജ്യരാക്കുന്നതിനാണ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് സ്ഥാപിക്കുന്നതെന്ന് അസാപ് ജില്ലാ പ്രോഗ്രാം മാനേജര്‍ പി.വി സുജീഷ് പറഞ്ഞു.
ഉദ്ഘാടന ചടങ്ങില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ അധ്യക്ഷത വഹിക്കും. റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷാ ടൈറ്റസ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി. സി ബഷീര്‍, ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു, നഗരസഭാധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എ.എല്‍ അനന്തപദ്മനാഭ, വാര്‍ഡ് കൗണ്‍സിലര്‍ കെ. സവിത, അസാപ് ജില്ലാ പ്രോഗ്രാം മാനേജര്‍ പി.വി സുജീഷ് സംബന്ധിക്കും.