കുമ്പള: യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബംബ്രാണ കഞ്ചിക്കട്ട റോഡിലെ സുന്ദര-സീത ദമ്പതികളുടെ മകന് സന്തോഷ് (20) ആണ് മരിച്ചത്.
ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് കിടന്നതായിരുന്നു. ഇന്ന് രാവിലെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് തൂങ്ങിമരിച്ചനിലയില്‍ കാണുന്നത്.