സുമനസുകളുടെ സഹായം കാത്ത് ആര്യതീര്‍ത്ഥ

കാഞ്ഞങ്ങാട്: ഈ ഒമ്പതുകാരിയുടെ കളിചിരികള്‍ മായാതിരിക്കാന്‍ സുമനസുകള്‍ കൈകോര്‍ക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കൂട്ടുകാര്‍ക്കൊപ്പം ഓടിക്കളിച്ചുനടന്ന ആര്യതീര്‍ത്ഥയാണ് മരണത്തോട് മല്ലടിച്ച് ആസ്പത്രിയില്‍ കഴിയുന്നത്. ഇരിയയില്‍ വാടക വീട്ടില്‍ താമസിക്കുന്ന നാരായണന്‍-സുജാത ദമ്പതികളുടെ മകളാണ് ആര്യതീര്‍ത്ഥ. കരള്‍ രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ കൊച്ചി അമൃത ആസ്പത്രിയിലാണ് കഴിയുന്നത്. പെട്ടെന്നുണ്ടായ മഞ്ഞപ്പിത്ത ബാധയെത്തുടര്‍ന്നാണ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. നിലഗുരുതമായതിനാല്‍ മംഗളൂരുവിലെ ആസ്പത്രിയിലേക്ക് മാറ്റി. ഇവിടത്തെ പരിശോധനയിലാണ് കരളിന്റെ തകരാര്‍ കണ്ടത്തിയത്. ജീവന്‍ രക്ഷിക്കാന്‍ കരള്‍ മാറ്റിവെക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നാണ് […]

കാഞ്ഞങ്ങാട്: ഈ ഒമ്പതുകാരിയുടെ കളിചിരികള്‍ മായാതിരിക്കാന്‍ സുമനസുകള്‍ കൈകോര്‍ക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കൂട്ടുകാര്‍ക്കൊപ്പം ഓടിക്കളിച്ചുനടന്ന ആര്യതീര്‍ത്ഥയാണ് മരണത്തോട് മല്ലടിച്ച് ആസ്പത്രിയില്‍ കഴിയുന്നത്.
ഇരിയയില്‍ വാടക വീട്ടില്‍ താമസിക്കുന്ന നാരായണന്‍-സുജാത ദമ്പതികളുടെ മകളാണ് ആര്യതീര്‍ത്ഥ.
കരള്‍ രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ കൊച്ചി അമൃത ആസ്പത്രിയിലാണ് കഴിയുന്നത്. പെട്ടെന്നുണ്ടായ മഞ്ഞപ്പിത്ത ബാധയെത്തുടര്‍ന്നാണ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലഗുരുതമായതിനാല്‍ മംഗളൂരുവിലെ ആസ്പത്രിയിലേക്ക് മാറ്റി. ഇവിടത്തെ പരിശോധനയിലാണ് കരളിന്റെ തകരാര്‍ കണ്ടത്തിയത്. ജീവന്‍ രക്ഷിക്കാന്‍ കരള്‍ മാറ്റിവെക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.
ഇതിനാണ് എറണാകുളത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.
ജീവന്‍ നിലനിര്‍ത്താന്‍ പത്ത് ദിവസത്തിനകം ശസ്ത്രക്രിയ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഇതിനാണെങ്കില്‍ 20 ലക്ഷം രൂപയാണ് ചെലവ്. ആര്യയുടെ ജീവന്‍ രക്ഷിക്കുകയെന്ന ലക്ഷ്യത്തിന് സുമനസുകള്‍ കൈ കോര്‍ക്കുകയാണ്.
പാണത്തൂരിലെ 22 ഓട്ടോ ഡ്രൈവര്‍മാര്‍ കാരുണ്യ യാത്ര നടത്തി 84080 രൂപ സ്വരൂപിച്ചു. നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തിയിട്ടുള്ള ദേവഗീതം ചാരിറ്റബിള്‍ ട്രസ്റ്റ് ഓര്‍ക്കസ്ട്ര വിവിധ കൂട്ടായ്മകളുടെ സഹകരണത്തോടെ ഇന്ന് കാരുണ്യ സംഗീത യാത്ര നടത്തുകയാണ്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്ന സംഗീതയാത്ര കാഞ്ഞങ്ങാട്ട് വെച്ച് സാഹിത്യകാരന്‍ ഡോ: അംബികാസുതന്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളില്‍ സംഗീത പരിപാടി അവതരിപ്പിച്ച ശേഷം വൈകിട്ട് പാണത്തൂരില്‍ സമാപിക്കും.
ഫഌവേഴ്‌സ് ടിവി ഫെയിം രതീഷ് കണ്ടടുക്കം, വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനിലെ എസ്.ഐ. രവീന്ദ്രന്‍ കൊട്ടോടി, ദേവഗീതം ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡണ്ട് ചന്ദ്രന്‍ കൊട്ടോടി, ക്രൈംബ്രാഞ്ച് എസ്.ഐ. പ്രദീപ് തൃക്കരിപ്പൂര്‍, പ്രഭാകരന്‍ കാട്ടുകുളങ്ങര, മാരീസ് വെള്ളരിക്കുണ്ട്, അശോക് കുമാര്‍ കോടോം തുടങ്ങിയവരും സംഗീതയാത്രയില്‍ അണിനിരക്കുന്നുണ്ട്.

Related Articles
Next Story
Share it