99 ദിവസത്തിനിടെ പൗരത്വം നഷ്ടമായത് 9132 പേര്‍ക്ക്; കുവൈത്തില്‍ പൗരത്വ നിയമം ശക്തമാക്കുന്നു
കുവൈത്ത് സിറ്റി ;പൗരത്വ നടപടികള്‍ ശക്തമാക്കി കുവൈത്ത്. പൗരത്വവുമായി ബന്ധപ്പെട്ട കേസുകള്‍ പരിശോധിക്കാന്‍ രൂപീകരിച്ച ഉന്നതാധികാര സമിതിയുടെ പരിശോധനയില്‍ നിരവധി പേര്‍ക്ക് നിലവിലെ പൗരത്വ നിയമം മൂലം പൗരത്വം നഷ്ടമാവുമെന്ന് കണ്ടെത്തി.
ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍-യൂസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഒടുവിലെ യോഗത്തില്‍ 2,162 വ്യക്തികളില്‍ നിന്ന് കുവൈറ്റ് പൗരത്വം പിന്‍വലിക്കാനും റദ്ദാക്കാനും തീരുമാനിച്ചു. അന്തിമ അനുമതിക്കായി ഈ കേസുകള്‍ ഇനി മന്ത്രി സഭയില്‍ അവതരിപ്പിക്കും.
പൗരത്വവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും കര്‍ശന പരിശോധനയ്ക്കും പുനരവലോകനത്തിനും വിധേയമാണ്. തീരുമാനങ്ങള്‍ നിയമ നടപടിക്രമങ്ങള്‍ക്ക് അനുസൃതമാണെന്ന് ഉറപ്പാക്കുകയും ചെയ്യും.
ആഗസ്ത് 29 മുതല്‍ ഡിസംബര്‍ 5 വരെയുള്ള 99 ദിവസങ്ങളില്‍ കുവൈറ്റ് പൗരത്വം റദ്ദാക്കപ്പെട്ട മൊത്തം വ്യക്തികളുടെ എണ്ണം 9,132 ആയി. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളാണ്.