തകര്‍പ്പന്‍ ജയത്തോടെ അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍; ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരായി പോളണ്ടും

ദോഹ: സൂപ്പര്‍ താരം ലയണല്‍ മെസ്സി പെനാല്‍ട്ടി പാഴാക്കിയ മത്സരത്തില്‍ പോളണ്ടിനെ ഇരട്ട ഗോളുകള്‍ക്കു തകര്‍ത്ത് പ്രീക്വാര്‍ട്ടറിലേക്ക് കയറി അര്‍ജന്റീന.അലെക്‌സിസ് മാക് അലിസ്റ്റര്‍ (47), ജുലിയന്‍ അല്‍വാരെസ് (67) എന്നിവരാണ് അര്‍ജന്റീനയ്ക്കായി ഗോള്‍ നേടിയത്. തുടക്കം മുതല്‍ സമനിലയ്ക്കായി കളിച്ച പോളണ്ട് ആദ്യ പകുതിയില്‍ അര്‍ജന്റീനയെ തടഞ്ഞു നിര്‍ത്തിയെങ്കിലും രണ്ടാം പകുതിയില്‍ അര്‍ജന്റീന ഗംഭീര തിരിച്ചുവരവ് നടത്തി.പ്രീക്വാര്‍ട്ടര്‍ പ്രവേശത്തിനിടെയും ആദ്യ പകുതിയില്‍ മെസ്സി പെനാല്‍ട്ടി പാഴാക്കിയത് അര്‍ജന്റീനന് ആരാധകര്‍ക്ക് നിരാശയായി. രണ്ടാം ജയത്തോടെ ആറുപോയിന്റുമായി അര്‍ജന്റീന സി […]

ദോഹ: സൂപ്പര്‍ താരം ലയണല്‍ മെസ്സി പെനാല്‍ട്ടി പാഴാക്കിയ മത്സരത്തില്‍ പോളണ്ടിനെ ഇരട്ട ഗോളുകള്‍ക്കു തകര്‍ത്ത് പ്രീക്വാര്‍ട്ടറിലേക്ക് കയറി അര്‍ജന്റീന.
അലെക്‌സിസ് മാക് അലിസ്റ്റര്‍ (47), ജുലിയന്‍ അല്‍വാരെസ് (67) എന്നിവരാണ് അര്‍ജന്റീനയ്ക്കായി ഗോള്‍ നേടിയത്. തുടക്കം മുതല്‍ സമനിലയ്ക്കായി കളിച്ച പോളണ്ട് ആദ്യ പകുതിയില്‍ അര്‍ജന്റീനയെ തടഞ്ഞു നിര്‍ത്തിയെങ്കിലും രണ്ടാം പകുതിയില്‍ അര്‍ജന്റീന ഗംഭീര തിരിച്ചുവരവ് നടത്തി.
പ്രീക്വാര്‍ട്ടര്‍ പ്രവേശത്തിനിടെയും ആദ്യ പകുതിയില്‍ മെസ്സി പെനാല്‍ട്ടി പാഴാക്കിയത് അര്‍ജന്റീനന് ആരാധകര്‍ക്ക് നിരാശയായി. രണ്ടാം ജയത്തോടെ ആറുപോയിന്റുമായി അര്‍ജന്റീന സി ഗ്രൂപ്പ് ജേതാക്കളായി. അര്‍ജന്റീനയോട് തോറ്റെങ്കിലും ഒരു ജയവും ഒരു സമനിലയുമുള്ള പോളണ്ട് സി ഗ്രൂപ്പിലെ രണ്ടാമന്‍മാരായി പ്രീക്വാര്‍ട്ടറിലെത്തി. പോളണ്ടിന് നാലു പോയിന്റാണുള്ളത്.
ഇന്ന് 8.30ന് ക്രൊയേഷ്യ ബെല്‍ജിയത്തേയും മൊറോക്കൊ കാനഡയേയും നേരിടും. രാത്രി 12.30ന് സ്‌പെയിന്‍ ജപ്പാനേയും ജര്‍മ്മനി കോസ്റ്ററിക്കയേയും നേരിടും. ലോക റാങ്കിംഗില്‍ മുന്‍ നിരയിലുള്ള ബെല്‍ജിയത്തിനും ജര്‍മ്മനിക്കും ഇത് ജീവന്മരണ പോരാട്ടമാണ്.

Related Articles
Next Story
Share it