കാസര്‍കോട്: ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ അഡ്വഞ്ചര്‍ ബൈക്ക് ശ്രേണിയിലെ ഏറ്റവും പുതിയ മോഡലായ എക്സ്പള്‍സ് 200 4വി യുടെ ലോഞ്ചിങ് കാസര്‍കോട്ടെ അംഗീകൃത ഡീലറായ ആര്‍ട്ടിക് മോട്ടോര്‍സില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ സുധാകരന് നിര്‍വഹിച്ചു. ആര്‍ട്ടിക് മോട്ടോര്‍സ് പാര്‍ട്ണര്‍മാരായ കമാല്‍ ചാപ്പക്കല്‍, ജോയ് ജോര്‍ജ്, സാബിത് ചാപ്പക്കല്‍, ഉത്തരദേശം പബ്ലിഷര്‍ മുജീബ് അഹ്മദ്, ശിഹാബുദ്ദീന് സംസാരിച്ചു. ഉപഭോക്താക്കളും സ്റ്റാഫംഗങ്ങളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
പുതിയ 6 വണ്ടികളുടെ ഡെലിവറിയും ചടങ്ങില്‍ നടന്നു.
നേരത്തെയുണ്ടായിരുന്ന രണ്ട് വാല്‍വ് സംവിധാനത്തിന് പകരം നാല് വാല്‍വ് സംവിധാനമാണ് പരിഷ്ക്കരിച്ച എക്സ്പള്‍സ് 200 4വിയുടെ ആകര്‍ഷണം.