വരള്‍ച്ച എത്തും മുന്‍പേ മുന്‍കരുതലുമായി ആറാട്ട് കടവിലെ നാട്ടു കൂട്ടായ്മ

പാലക്കുന്ന്: തുലാവര്‍ഷം വിടപറയുന്നത്തോടെ ആറാട്ട്കടവ് കണ്ണംകുളം, എരോല്‍, വെടിത്തറക്കാല്‍, പാക്ക്യാര പ്രദേശങ്ങളില്‍ വരള്‍ച്ച പതിവാകുന്നത് മുന്നില്‍ കണ്ടാണ് നാട്ടുകാര്‍ കഴിഞ്ഞ ദിവസം കണ്ണംകുളം അണക്കെട്ടിലെത്തിയത്. അണക്കെട്ടില്‍ പലക നിരത്തി ഈ പ്രദേശങ്ങളില്‍ ജല ലഭ്യത ഉറപ്പു വരുത്താനാണ് കൂട്ടായ്മയുടെ ശ്രമം. 6 ടിപ്പര്‍ മണ്ണും 160 ഓളം പലകയും തലച്ചുമടായി എത്തിച്ചാണ് ജോലി പൂര്‍ത്തിയാക്കിയത്. ആറാട്ടുകടവിലും പരിസര പ്രദേശങ്ങളിലും ഒരു പരിധിവരെ വരെ ജലക്ഷാമത്തിന് അറുതി വരുത്താന്‍ ഇതു വഴി സാധിക്കുമെന്ന് ഈ കൂട്ടായ്മയുടെ പ്രവര്‍ത്തകര്‍ പറയുന്നു. […]

പാലക്കുന്ന്: തുലാവര്‍ഷം വിടപറയുന്നത്തോടെ ആറാട്ട്കടവ് കണ്ണംകുളം, എരോല്‍, വെടിത്തറക്കാല്‍, പാക്ക്യാര പ്രദേശങ്ങളില്‍ വരള്‍ച്ച പതിവാകുന്നത് മുന്നില്‍ കണ്ടാണ് നാട്ടുകാര്‍ കഴിഞ്ഞ ദിവസം കണ്ണംകുളം അണക്കെട്ടിലെത്തിയത്.
അണക്കെട്ടില്‍ പലക നിരത്തി ഈ പ്രദേശങ്ങളില്‍ ജല ലഭ്യത ഉറപ്പു വരുത്താനാണ് കൂട്ടായ്മയുടെ ശ്രമം. 6 ടിപ്പര്‍ മണ്ണും 160 ഓളം പലകയും തലച്ചുമടായി എത്തിച്ചാണ് ജോലി പൂര്‍ത്തിയാക്കിയത്. ആറാട്ടുകടവിലും പരിസര പ്രദേശങ്ങളിലും ഒരു പരിധിവരെ വരെ ജലക്ഷാമത്തിന് അറുതി വരുത്താന്‍ ഇതു വഴി സാധിക്കുമെന്ന് ഈ കൂട്ടായ്മയുടെ പ്രവര്‍ത്തകര്‍ പറയുന്നു. മുന്‍കാലങ്ങളില്‍ നെല്‍കൃഷിക്കാണ് ഈ വെള്ളം ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ തെങ്ങ്, കവുങ്ങ്, ഇടവേള കൃഷികള്‍ക്കും വെള്ളം ഉപയോഗിക്കാന്‍ കിട്ടുന്നുണ്ട് .ഈ പ്രദേശത്തുകാരുടെ ജീവിതത്തിന്റെ ഭാഗമാണ് ആറാട്ടകടവ് തോടും കണ്ണംകുളം അണക്കെട്ടും.
ആറാട്ട്കടവ് ഫ്രണ്ട്‌സ്, എ.കെ.ജി ആറാട്ട്കടവ് എന്നീ ക്ലബ്ബ്കളും വാട്‌സ് ആപ് കൂട്ടായ്മയും നാട്ടുകാരും കൈകോര്‍ത്താണ് ഈ ഉദ്യമം പൂര്‍ത്തിയാക്കിയത്.
മഴക്കാലമെത്തും മുന്‍പേ ഈ പലകള്‍ നീക്കം ചെയ്ത് അടുത്ത വര്‍ഷത്തേക്കായി മാറ്റി വെക്കും.

Related Articles
Next Story
Share it