യു എന്‍ സെക്രട്ടറി ജനറലായി രണ്ടാം തവണയും അന്റോണിയോ ഗുട്ടെറസ് തെരഞ്ഞെടുക്കപ്പെട്ടു

ന്യൂയോര്‍ക്ക്: യു എന്‍ സെക്രട്ടറി ജനറലായി രണ്ടാം തവണയും അന്റോണിയോ ഗുട്ടെറസ് തെരഞ്ഞെടുക്കപ്പെട്ടു. ഒമ്പതാമത്തെ സെക്രട്ടറി ജനറലായി 2017 മുതല്‍ തുടരുന്ന ഗുട്ടെറസിന്റെ കാലാവധി ഈ വര്‍ഷം ഡിസംബര്‍ 31ന് അവസാനിക്കാനിരിക്കെയാണ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. അടുത്ത അഞ്ച് വര്‍ഷമാണ് പുതിയ സെക്രട്ടറിയുടെ കാലാവധി. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ കഴിഞ്ഞ മാസം ഗുട്ടെറസിനെ സന്ദര്‍ശിച്ച് സ്ഥാനാര്‍ഥിത്വത്തിന് ഇന്ത്യയുടെ പിന്തുണ അറിയിച്ചിരുന്നു. 193 അംഗങ്ങളുള്ള ജനറല്‍ അസംബ്ലിയാണ് സെക്രട്ടറിയെ തെരഞ്ഞെടുത്തത്. പോര്‍ച്ചുഗല്‍ മുന്‍ പ്രധാനമന്ത്രിയായ ഗുട്ടെറസ് 2005-15 കാലയളവില്‍ […]

ന്യൂയോര്‍ക്ക്: യു എന്‍ സെക്രട്ടറി ജനറലായി രണ്ടാം തവണയും അന്റോണിയോ ഗുട്ടെറസ് തെരഞ്ഞെടുക്കപ്പെട്ടു. ഒമ്പതാമത്തെ സെക്രട്ടറി ജനറലായി 2017 മുതല്‍ തുടരുന്ന ഗുട്ടെറസിന്റെ കാലാവധി ഈ വര്‍ഷം ഡിസംബര്‍ 31ന് അവസാനിക്കാനിരിക്കെയാണ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. അടുത്ത അഞ്ച് വര്‍ഷമാണ് പുതിയ സെക്രട്ടറിയുടെ കാലാവധി.

വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ കഴിഞ്ഞ മാസം ഗുട്ടെറസിനെ സന്ദര്‍ശിച്ച് സ്ഥാനാര്‍ഥിത്വത്തിന് ഇന്ത്യയുടെ പിന്തുണ അറിയിച്ചിരുന്നു. 193 അംഗങ്ങളുള്ള ജനറല്‍ അസംബ്ലിയാണ് സെക്രട്ടറിയെ തെരഞ്ഞെടുത്തത്. പോര്‍ച്ചുഗല്‍ മുന്‍ പ്രധാനമന്ത്രിയായ ഗുട്ടെറസ് 2005-15 കാലയളവില്‍ യു.എന്‍ ഹൈക്കമ്മിഷണര്‍ ഫോര്‍ റഫ്യൂജീസ് എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related Articles
Next Story
Share it