മെയ് 15ന് മുമ്പ് വാട്‌സാപ്പിന്റെ സ്വകാര്യതാ നയം അംഗീകരിച്ചില്ലെങ്കില്‍ എന്തുസംഭവിക്കും?

ന്യൂഡെല്‍ഹി: മാസങ്ങള്‍ക്ക് മുമ്പ് വാട്‌സാപ്പ് പുതുതായി കൊണ്ടുവന്ന സ്വകാര്യതാ നയം ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ സാഹചര്യത്തില്‍ നീട്ടിവെച്ചെങ്കിലും ഇപ്പോള്‍ മെയ് 15ന് മുമ്പ് നടപ്പിലാക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുകയാണ് കമ്പനി. ഇതിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് നോട്ടിഫിക്കേഷന്‍ വന്നുതുടങ്ങി. ഇതോടെ പലരും ആശങ്കയിലായിരിക്കുകയാണ്. അംഗീകരിച്ചില്ലെങ്കില്‍ വാട്‌സാപ്പ് നഷ്ടമാകുമോ എന്നാണ് ഭയം. എന്നാല്‍ മെയ് 15ന് മുമ്പ് വാട്‌സാപ്പിന്റെ സ്വകാര്യതാ നയം അംഗീകരിച്ചില്ലെങ്കിലും വാട്‌സാപ്പ് നഷ്ടപ്പെടില്ലെന്നാണ് കമ്പനി പറയുന്നത്. വാട്‌സാപ്പ് സ്വകാര്യതാ നയം അംഗീകരിച്ചില്ലെങ്കിലും അക്കൗണ്ട് ഇല്ലാതാകില്ലെന്ന് കമ്പനി വ്യക്തമാക്കുന്നു. കമ്പനി വക്താവ് […]

ന്യൂഡെല്‍ഹി: മാസങ്ങള്‍ക്ക് മുമ്പ് വാട്‌സാപ്പ് പുതുതായി കൊണ്ടുവന്ന സ്വകാര്യതാ നയം ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ സാഹചര്യത്തില്‍ നീട്ടിവെച്ചെങ്കിലും ഇപ്പോള്‍ മെയ് 15ന് മുമ്പ് നടപ്പിലാക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുകയാണ് കമ്പനി. ഇതിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് നോട്ടിഫിക്കേഷന്‍ വന്നുതുടങ്ങി.

ഇതോടെ പലരും ആശങ്കയിലായിരിക്കുകയാണ്. അംഗീകരിച്ചില്ലെങ്കില്‍ വാട്‌സാപ്പ് നഷ്ടമാകുമോ എന്നാണ് ഭയം. എന്നാല്‍ മെയ് 15ന് മുമ്പ് വാട്‌സാപ്പിന്റെ സ്വകാര്യതാ നയം അംഗീകരിച്ചില്ലെങ്കിലും വാട്‌സാപ്പ് നഷ്ടപ്പെടില്ലെന്നാണ് കമ്പനി പറയുന്നത്. വാട്‌സാപ്പ് സ്വകാര്യതാ നയം അംഗീകരിച്ചില്ലെങ്കിലും അക്കൗണ്ട് ഇല്ലാതാകില്ലെന്ന് കമ്പനി വ്യക്തമാക്കുന്നു. കമ്പനി വക്താവ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഭൂരിഭാഗം ആളുകളും ഇതിനോടകം വാട്‌സാപ്പിന്റെ പ്രൈവസി പോളിസി അംഗീകരിച്ചെന്നും കുറച്ചുപേരാണ് ബാക്കിയുള്ളതെന്നും പറയുന്നു.
അതേസമം വാട്‌സാപ്പിന്റെ ഈ പിന്മാറ്റത്തിനു പിന്നിലെ കാരണം വ്യക്തമല്ല.

Related Articles
Next Story
Share it