കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ വീണ്ടും കവര്‍ച്ച. പഴയ ബസ് സ്റ്റാന്റ് മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ഫ്രൂട്ട്സ് കട കുത്തിത്തുറന്ന് 20,000 രൂപ കവര്‍ന്നു.
കാസര്‍കോട്ടെ പ്രമുഖ ബുക്ക് സ്റ്റാള്‍ ഉടമയും പത്ര ഏജന്റുമായ ബി.എച്ച് അബൂബക്കര്‍ സിദ്ദീഖിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന യു.കെ.ടു ഫ്രഷ് ഫ്രൂട്ട്സ് കടയിലാണ് കവര്‍ച്ച നടന്നത്. ഇന്നലെ രാത്രി 11 മണിയോടെ പൂട്ടിയതായിരുന്നു. ഇന്ന് രാവിലെ ഏഴരയോടെ ജീവനക്കാരന് ബോവിക്കാനത്തെ വെങ്കിടേഷ് എത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി അറിയുന്നത്. മുകള്‍ ഭാഗത്തെ ഫ്ളൈവുഡ് ഇളക്കിയ നിലയിലായിരുന്നു. വിവരമറിഞ്ഞ് കാസര്‍കോട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഏതാനും ദിവസം മുമ്പ് കാസര്‍കോട് നഗരത്തിലെ മൂന്ന് കടകളില്‍ കവര്‍ച്ച നടന്നിരുന്നു. ഈ കവര്‍ച്ചാകേസില്‍ പ്രതികളെയൊന്നും അറസ്റ്റ് ചെയ്യാനായിട്ടില്ല.