ഡോ.മൂസക്കുഞ്ഞിയുടെ നേതൃത്വത്തില്‍ ഇന്ത്യാന ആസ്പത്രിയില്‍ വീണ്ടും അതിസങ്കീര്‍ണ്ണ ഹൃദയ ശസ്ത്രക്രിയ

മംഗളൂരു: ഹൃദയം മാറ്റിവെക്കുകയല്ലാതെ മറ്റു നിവൃത്തിയില്ലാത്ത 61കാരിയായ രോഗിയെ വിജയകരമായ ബൈപ്പാസ് ശസ്ത്രക്രിയ നടത്തി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് ഡോ. എം.കെ മൂസക്കുഞ്ഞി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. മംഗലാപുരത്തെ ഇന്ത്യാന ആസ്പത്രിയിലാണ് പ്രശസ്ത കാര്‍ഡിയാക് സര്‍ജനായ ഡോ. മൂസക്കുഞ്ഞിയുടെ നേതൃത്വത്തില്‍ വിജയകരമായ ശസ്ത്രക്രിയ നടത്തിയത്. ഹാര്‍ട്ട് പമ്പിംഗ് 15 ശതമാനത്തിനും താഴെയായി ആരോഗ്യനില ഗുരതരമായ അവസ്ഥയിലായിരുന്ന കാസര്‍കോട് സ്വദേശിനി നബീസയെയാണ് ഡോ. മൂസക്കുഞ്ഞി ജീവിതത്തിലേക്ക് തിരികെഎത്തിച്ചത്. സാധാരണയായി ഇത്തരത്തിലുള്ള രോഗികള്‍ക്ക് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ മാത്രമാണ് ആശ്രയം. […]

മംഗളൂരു: ഹൃദയം മാറ്റിവെക്കുകയല്ലാതെ മറ്റു നിവൃത്തിയില്ലാത്ത 61കാരിയായ രോഗിയെ വിജയകരമായ ബൈപ്പാസ് ശസ്ത്രക്രിയ നടത്തി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് ഡോ. എം.കെ മൂസക്കുഞ്ഞി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. മംഗലാപുരത്തെ ഇന്ത്യാന ആസ്പത്രിയിലാണ് പ്രശസ്ത കാര്‍ഡിയാക് സര്‍ജനായ ഡോ. മൂസക്കുഞ്ഞിയുടെ നേതൃത്വത്തില്‍ വിജയകരമായ ശസ്ത്രക്രിയ നടത്തിയത്. ഹാര്‍ട്ട് പമ്പിംഗ് 15 ശതമാനത്തിനും താഴെയായി ആരോഗ്യനില ഗുരതരമായ അവസ്ഥയിലായിരുന്ന കാസര്‍കോട് സ്വദേശിനി നബീസയെയാണ് ഡോ. മൂസക്കുഞ്ഞി ജീവിതത്തിലേക്ക് തിരികെഎത്തിച്ചത്. സാധാരണയായി ഇത്തരത്തിലുള്ള രോഗികള്‍ക്ക് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ മാത്രമാണ് ആശ്രയം. എന്നാല്‍ ഏറ്റവും പുതിയ ഓഫ് പമ്പ് ബൈപ്പാസ് ശസ്ത്രക്രിയ (ഹൃദയശ്വാസകോശം യന്ത്രമില്ലാതെ) നടത്തിയാണ് ഡോ. മൂസക്കുഞ്ഞിയുടെ നേതൃത്വത്തില്‍ രോഗിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. നബീസ ശസ്ത്രക്രിയ കഴിഞ്ഞ് ഒരാഴ്ചക്കുള്ളില്‍ തന്നെ സുഖംപ്രാപിച്ചു. ഇപ്പോള്‍ അവരുടെ ഹൃദയം പമ്പ് ചെയ്യുന്ന ശക്തി 22 ശതമാനത്തിലധികം വര്‍ധിച്ചു. രണ്ടുനിലകളില്‍ കയറാനും സുഖമായി നടക്കാനും കഴിയുന്നു. ശസ്ത്രക്രിയക്ക് ശേഷം ഹൃദയത്തിന് സാധാരണ ശക്തി ലഭിക്കാന്‍ ഏതാനും മാസം മുതല്‍ രണ്ട് വര്‍ഷം വരെ വേണ്ടിവരാറുണ്ട്. എന്നാല്‍ നബീസ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. ഏറ്റവും അപകടകരമായ സാഹചര്യത്തില്‍പോലും സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയിലൂടെ രോഗികളുടെ ജീവന്‍ രക്ഷിക്കുന്നതില്‍ ഡോ. മൂസക്കുഞ്ഞിയുടെ നേതൃത്വത്തില്‍ നടക്കുന്ന ശസ്ത്രക്രിയകള്‍ ലോകത്തിന് തന്നെ മാതൃകയാണെന്ന് ഇന്ത്യാന ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടറും ചീഫ് ഇന്റര്‍നാഷണല്‍ കാര്‍ഡിയോളജിസ്റ്റുമായ ഡോ. യൂസഫ് കുമ്പള പറഞ്ഞു. കാര്‍ഡിയാക് സര്‍ജന്‍ ഡോ. സിദ്ധാര്‍ത്ഥും ശസ്ത്രക്രിയയില്‍ പങ്കാളിയായി.

Related Articles
Next Story
Share it