ജില്ലയില്‍ അറിയാന്‍- ഗതാഗതം നിരോധിച്ചു...

ഹൊസ്ദുര്‍ഗ്ഗ് താലൂക്ക് എംപവേര്‍ഡ് കമ്മിറ്റി യോഗം 20ന്

ഹൊസ്ദുര്‍ഗ്ഗ് താലൂക്ക് എംപവേര്‍ഡ് കമ്മിറ്റി യോഗം ഫെബ്രുവരി 20ന് വൈകുന്നേരം മൂന്നിന് ഹൊസ്ദുര്‍ഗ്ഗ് താലൂക്ക് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

ഗതാഗതം നിരോധിച്ചു

ജില്ലയില്‍ നിര്‍മ്മാണം നടന്നു വരുന്ന കാരക്കോട്-പറക്കളായി റോഡില്‍ ഫെബ്രുവരി 17 മുതല്‍ ടാറിങ്ങ് പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ വാഹന ഗതാഗതം നിരോധിച്ചു.

കൃത്രിമക്കാല്‍ വിതരണം; അപേക്ഷ ക്ഷണിച്ചു

രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ജില്ലയിലെ വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിലെ 15ാം വാര്‍ഡില്‍ നിന്നും ഒരു ഗുണഭോക്താവിന് കൃത്രിമക്കാല്‍ വിതരണം ചെയ്യുന്നു. യോഗ്യരായിട്ടുള്ളവര്‍ അപേക്ഷയോടൊപ്പം മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ഫെബ്രുവരി 21 നകം ജില്ലാ സാമൂഹ്യ നീതി ഓഫീസ്, സിവില്‍ സ്റ്റേഷന്‍, വിദ്യാനഗര്‍, കാസര്‍കോട് 671 123 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭ്യമാക്കണം. ഫോണ്‍- 04994255074.

എബിസിഡി എന്മകജയിലും ; 232 പട്ടികവര്‍ഗ്ഗക്കാര്‍ക്ക് 654 സേവനങ്ങള്‍ നല്‍കും

പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ആറ് അടിസ്ഥാന രേഖകള്‍ തയ്യാറാക്കുന്നതിലേക്കായുള്ള, എബിസിഡി ക്യാമ്പ് എന്‍മകജെ ഗ്രാമപഞ്ചായത്തിലും സംഘടിപ്പിക്കുന്നു. ക്യാമ്പ് സംഘടിപ്പിക്കുന്ന ഒമ്പതാമത്തെ ഗ്രാമപഞ്ചായത്ത് ആണ് എന്‍മകജെ. ക്യാമ്പിനോടനുബന്ധിച്ച് നടക്കുന്ന സംഘാടക സമിതി രൂപീകരണം ഇന്ന് എന്‍മകജെ ഗ്രാമപഞ്ചായത്തില്‍ നടന്നു.. 232 പട്ടികവര്‍ഗ്ഗക്കാര്‍ക്ക് 654 സേവനങ്ങള്‍ നല്‍കുക എന്നതാണ് ക്യാമ്പിന്റെ ഉദ്ദേശലക്ഷ്യം.

നാഷണല്‍ യൂത്ത് സെമിനാര്‍; അപേക്ഷാ തീയതി നീട്ടി

കേരള സംസ്ഥാന യുവജന കമ്മീഷന്‍ മാര്‍ച്ച് മൂന്ന്, നാല് തീയതികളില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറിലേക്ക് അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി 18 വരെ നീട്ടി. മോഡേണ്‍ വേള്‍ഡ് ഓഫ് വരക്ക് ആന്‍ഡ് യൂത്ത് മെന്റല്‍ ഹെല്‍ത്ത് എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള 18നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങള്‍ ബയോഡാറ്റയും ഫോട്ടോയും സഹിതം അപേക്ഷ സമര്‍പ്പിക്കണം.

അക്കാഡമിക് രംഗങ്ങളിലും അക്കാഡമിക്കേതര പ്രവര്‍ത്തനങ്ങളിലും മികവ് പുലര്‍ത്തിയവര്‍ക്കും തൊഴില്‍ - തൊഴില്‍ അവകാശങ്ങള്‍, തൊഴിലും മാനസികാരോഗ്യവും തുടങ്ങിയ മേഖലയില്‍ പ്രാവീണ്യമുള്ളവര്‍ക്കും മുന്‍ഗണന. വിഷയവുമായി ബന്ധപ്പെട്ട് സെമിനാര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ പ്രബന്ധ സംഗ്രഹം കൂടി ബയോഡാറ്റക്കൊപ്പം സമര്‍പ്പിക്കണം. അപേക്ഷകള്‍ [email protected] എന്ന മെയില്‍ ഐ.ഡിയിലോ വികാസ് ഭവനിലുള്ള കമ്മീഷന്‍ ഓഫീസില്‍ തപാല്‍ മുഖേനയോ കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം. ജി, തിരുവനന്തപുരം -33, നേരിട്ടോ നല്‍കാവുന്നതാണ്. ഫോണ്‍, 8086987262, 0471-2308630

കേരള സംസ്ഥാന അസംഘടിത തൊഴിലാളികള്‍ക്കുള്ള അദാലത്ത് ആരംഭിച്ചു

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ അംഗത്വം എടുത്ത കുടിശ്ശികയുള്ള അംഗങ്ങള്‍ക്കു പിഴയും കാലതാമസവും കൂടാതെ വരിസംഖ്യ അടച്ച് അംഗത്വം പുനഃസ്ഥാപിക്കുന്നതിനുള്ള അദാലത്ത് കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ ആരംഭിച്ചു. ഫെബ്രുവരി എട്ട് മുതല്‍ ആറ് മാസത്തേക്കാണ് അദാലത്തുകള്‍ സംഘടിപ്പിക്കുന്നത്. അദാലത്ത് കാലയളവില്‍ കുടിശ്ശികയുള്ള വരിസംഖ്യ തുക അഞ്ച് തവണകളായി ഒടുക്കുന്നതിനും അവസരമുണ്ട്. ഫോണ്‍ 04972970272.

കേരള ലോകായുക്ത ക്യാമ്പ് സിറ്റിങ് 19, 20 തീയ്യതികളില്‍

കേരള ലോകായുക്ത ഫെബ്രുവരി 19ന് രാവിലെ 10.30ന് കണ്ണൂര്‍ പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും ഫെബ്രുവരി 20ന് രാവിലെ 10.30ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും ലോകായുക്ത ജസ്റ്റിസ് എന്‍.അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ക്യാമ്പ് സിറ്റിങ് നടത്തും.

ടെണ്ടര്‍ ക്ഷണിച്ചു

തായന്നൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ജിയോളജി ലാബിലേക്ക് സാധന സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 25 ഉച്ചക്ക് രണ്ട്. ടെണ്ടര്‍ തുറക്കുന്ന തീയതി ഫെബ്രുവരി 27ന് വൈകുന്നേരം മൂന്ന്. ഫോണ്‍- 9495360960.

നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിക്കും

കോഴിക്കോട് ഗവ യൂത്ത് ഹോസ്റ്റലില്‍ ഫെബ്രുവരി 20 മുതല്‍ 22 വരെ ത്രിദിന നേതൃത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ആരോഗ്യം, കലാ കായിക സാംസ്‌കാരിക ക്ഷേമ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ക്ലബ് പ്രവര്‍ത്തകര്‍ക്ക് കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയാണ് പരിശീലനം നല്‍കുക. മൂന്ന് ദിവസം താമസിച്ചുള്ള പരിശീലനത്തില്‍ മുഴുവന്‍ സമയവും പങ്കെടുക്കാന്‍ കഴിയുന്നവര്‍ മാത്രം അപേക്ഷിക്കുക. നെഹ്‌റു യുവ കേന്ദ്രയാണ് ക്യാമ്പിലേക് യുവജനങ്ങളെ തിരഞ്ഞെടുക്കുന്നത്. പ്രായപരിധി 18 - 35. കാസര്‍കോട് ജില്ലയിലെ യുവജനങ്ങള്‍ക്കാണ് അവസരം. പരിശീലനത്തിന് എത്തുന്നവര്‍ തലേ ദിവസം വൈകീട്ട് ക്യാമ്പില്‍ എത്തി ചേര്‍ന്നാല്‍ താമസ സൗകര്യം ഉണ്ടാകും. പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ബയോഡാറ്റ അതത് ജില്ലാ യൂത്ത് ഓഫീസര്‍മാര്‍വശം ഫെബ്രുവരി 17 നകം സമര്‍പ്പിക്കണം . ഫോണ്‍ 7736426247

ക്വട്ടേഷന്‍ ക്ഷണിച്ചു

കുടുംബശ്രീ കാസര്‍കോട് ജില്ലാ മിഷനില്‍ ചെറുവത്തൂര്‍ പഞ്ചായത്ത് പരിധിയില്‍ ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് ഒന്ന് വരെ ജില്ലാതല ഫുഡ് ഫെസ്റ്റ് കഫേ കുടുംബശ്രീ ഫുഡ് ഫെസ്റ്റിവല്‍ നടത്തുന്നതിനാവശ്യമായ ഉപകരണങ്ങള്‍ക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഫെബ്രുവരി 17 വൈകുന്നേരം നാലിനകം സിവില്‍ സ്റ്റേഷനിലുള്ള കുടുബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ എത്തിക്കണം. വൈകീട്ട് 4.15 ന് ക്വട്ടേഷന്‍ തുറന്ന് പരിശോധിക്കും. ഫോണ്‍- 04994 256111, 8078515289.

ഫാം സൂപ്പര്‍ വൈസര്‍ നിയമനം

കേരള ചിക്കന്‍ പദ്ധതി കാസര്‍കോട് ജില്ലയില്‍ ആരംഭിക്കുന്നതിനായി ഫാം സൂപ്പര്‍ വൈസര്‍മാരെ തിരഞ്ഞെടുക്കുന്നു. യോഗ്യത പൌള്‍ട്ടറി പ്രൊഡക്ഷന്‍ ആന്‍ഡ് ബിസിനസ്സ് മാനേജ്‌മെന്റില്‍ ബിരുദം അല്ലെങ്കില്‍ പൌള്‍ട്ടറി പ്രൊഡക്ഷനില്‍ ഡിപ്ലോമ, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഇരുചക്ര വാഹന ലൈസന്‍സ്. ഉയര്‍ന്ന പ്രായ പരിധി 30 വയസ്സ് 2025 ഫെബ്രുവരി ഒന്നിന് 30 വയസ്സ് കഴിയുവാന്‍ പാടുളളതല്ല. പ്രതിമാസ ശമ്പളം 15000+5000 ടിഎ. അപേക്ഷ ഫോം ംംം.സലൃമഹമരവശരസലി.ീൃഴ.ശി എന്ന സൈറ്റില്‍ ലഭിക്കും. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും, കുടുംബശ്രീ അംഗത്വം, എന്നിവയുടെ പകര്‍പ്പും സഹിതം ഫെബ്രുവരി 26 നകം തപാല്‍ മുഖേനയോ നേരിട്ടോ അപേക്ഷിക്കാം. നിലവില്‍ കെ ബി എഫ് പി സി എല്ലിന്റെ ഫാം സൂപ്പര്‍വൈസറായി മറ്റു ജില്ലകളില്‍ സേവനം അനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥര്‍ ഈ തസ്തികയ്കക് അപേക്ഷിക്കേണ്ടതില്ല. അപേക്ഷ അയക്കേണ്ട മേല്‍വിലാസം- ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസ്,സിവില്‍ സ്റ്റേഷന്‍ വിദ്യാനഗര്‍, കാസറഗോഡ് -671123. ഫോണ്‍. 04994 256 111, 7012766725.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it