കാസര്‍കോട് ജില്ല- അറിയിപ്പുകള്‍
അഡ്ഹോക് അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
ചീമേനിയില്‍ പ്രവര്‍ത്തിക്കുന്ന കേപ്പിന്റെ തൃക്കരിപ്പൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് ്ബ്രാഞ്ചില്‍ താല്‍ക്കാലിക ഒഴിവിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അഡ്ഹോക് അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. മാസ്റ്റേഴ്സ് ഡിഗ്രി യോഗ്യത ഉള്ള സി.എസ്.ഇ/ഐ.ടി/ഇ.സി.ഇ/ഇ.ഇ.ഇ കഴിഞ്ഞവര്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭാസയോഗ്യത (എം.ടെക്), മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കേറ്റുകളും വ്യക്തിവിവരണം, കരിക്കുലംവിറ്റ എന്നിവയും സഹിതം ജനുവരി 21ന് രാവിലെ 11നകം കൂടിക്കാഴ്ച്ചക്ക്് ഹാജരാകണം. മുന്‍പരിചയം അഭികാമ്യം. ഫോണ്‍- 04672250377,9495646060.
അപേക്ഷ ക്ഷണിച്ചു
എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് യോഗ അസോസിയേഷന്‍ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന ജനുവരി സെഷനിലെ ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ യ്രെിനിംഗ് പ്രോഗ്രാമിലേക്ക് ലാറ്ററല്‍ എന്‍ട്രിയായി ജനുവരി 31 വരെ അപേക്ഷിക്കാം. യോഗ്യത- പ്ലസ് ടു അഥവാ തത്തുല്യം. https://app.srccc.in/register എന്ന ലിങ്കിലൂടെ ലാറ്ററല്‍ എന്‍ട്രി ഫോം ലഭിക്കും. വിശദാംശങ്ങള്‍ അറിയാന്‍ www.srccc.in വെബ്സൈറ്റിലോ 04712325101 എന്ന നമ്പറിലോ വിളിക്കുക. ഫോണ്‍- 8129119129, 9495654737
കേരള പി.എസ്.സി കൂടിക്കാഴ്ച്ച 29, 30, 31 തീയതികളില്‍
ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് II (കാറ്റഗറി നം. 304/2023) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജനുവരി 29, 30, 31 തീയതികളില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ കാസര്‍കോട് ജില്ലാ ഓഫീസിലും ജനുവരി 29, 30 തീയതികളില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ കോഴിക്കോട് മേഖലാ ഓഫീസിലും കൂടിക്കാഴ്ച്ച നടത്തും ഫോണ്‍- 04994 230102.
ജനകീയ മത്സ്യ കൃഷി; അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പ് കാസര്‍കോട് ജില്ലയില്‍ നടപ്പിലാക്കുന്ന ജനകീയ മത്സ്യ കൃഷി പദ്ധതിയില്‍ വ്യക്തികള്‍ക്കായുള്ള മുരിങ്ങ കൃഷി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം ജനുവരി 20 മുതല്‍ തൃക്കരിപ്പൂര്‍ മത്സ്യഭവനില്‍ വിതരണം ചെയ്യും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 24. ഫോണ്‍- 04672 202537.