കാസര്‍കോട് ജില്ലയില്‍- അറിയാന്‍-ഗതാഗതം നിര്‍ത്തിവെക്കും..

സാധ്യത ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പില്‍ ലൈഫ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ഗ്രേഡ് II / പള്‍ട്രി അസിസ്റ്റന്റ്/മില്‍ക്ക് റെക്കോര്‍ഡര്‍/സ്റ്റോര്‍ കീപ്പര്‍/എന്യൂമെറേറ്റര്‍ (നേരിട്ടുള്ള നിയമനം - എക്‌സ് സര്‍വീസ് പേര്‍സണല്‍) / എക്‌സ് സര്‍വീസ് പേര്‍സണല്‍ ആശ്രിതര്‍, ഡിഫന്‍സ് സര്‍വീസ് പേര്‍സണല്‍ ആശ്രിതര്‍ (കാറ്റഗറി നം. 595/2023) തസ്തികയിലേക്കുള്ള സാധ്യത പട്ടിക പ്രസിദ്ധീകരിച്ചു.
ടെണ്ടര്‍ ക്ഷണിച്ചു
കാസർകോട് ജില്ല വനിത ശിശുവികസന ഓഫീസിലേക്ക് ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ വ്യവസ്ഥയില്‍ വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.ടെണ്ടര്‍ ഫോറങ്ങളുടെ വിൽപന അവസാന തീയതി മാര്‍ച്ച് മൂന്ന് ഉച്ചയ്ക്ക് ഒന്ന് വരെ.ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയ്യതി: മാര്‍ച്ച് മൂന്ന് ഉച്ചയ്ക്ക് രണ്ട് വരെ.ടെണ്ടര്‍ തുറക്കുന്ന തീയ്യതി മാര്‍ച്ച് മൂന്ന് വൈകുന്നേരം 3:30 ന്. ഫോണ്‍ : 04994 293060, 6235760592
ഗതാഗതം നിര്‍ത്തിവെക്കും
കല്ലൂരാവി പഴയകടപ്പുറം റോഡ് ക്രോസ് ഡ്രയിന്‍ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 20 മുതല്‍ എപ്രില്‍ അഞ്ച് വരെ ഈ റോഡില്‍ കൂടിയുള്ള ഗതാഗതം നിര്‍ത്തിവെക്കും.ഫോണ്‍ : 0467 2264143
ടെണ്ടര്‍ ക്ഷണിച്ചു
തായന്നൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ജിയോളജി ലാബിലേക്ക് സാധന സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 25 ഉച്ചക്ക് രണ്ട്. ടെണ്ടര്‍ തുറക്കുന്ന തീയതി ഫെബ്രുവരി 27 വൈകുന്നേരം മൂന്ന്. ഫോണ്‍ : 9495360960
റാങ്ക് പട്ടിക റദ്ദായി
ജില്ലയില്‍ ഗ്രാമവികസന (തദ്ദേശസ്വയംഭരണം) വകുപ്പില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഗ്രേഡ് -2 (276/2018) തസ്തികയുടെ റാങ്ക് പട്ടിക കാലാവധി പൂര്‍ത്തിയാക്കിയതിനാല്‍ റദ്ദാക്കി.
സീനീയോറിറ്റി നിലനിര്‍ത്തി രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം
1995 ജനുവരി 1 മുതല്‍ 2024 ഡിസംബർ 31 വരെയുള്ള (രജിസ്‌ട്രേഷന്‍ ഐഡന്റിറ്റി കാര്‍ഡില്‍ പുതുക്കേണ്ടുന്ന മാസം 1994 ഒൿടോബർ മുതല്‍ 2024 സെപ്റ്റംബർ വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക്) കാലയളവില്‍ നിയമാനുസൃതം എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ പുതക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടിട്ടുള്ളവര്‍ക്ക് അവരുടെ സീനീയോറിറ്റി നിലനിര്‍ത്തി രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് കാസര്‍കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും ഹൊസ്ദുര്‍ഗ്ഗ് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും ഏപ്രില്‍ 30 വരെ അവസരം ഉണ്ടാകും. എംപ്ലോയ്‌മെന്റ് കാര്‍ഡുമായി നേരിട്ടോ, ദൂതന്‍ മുഖേനയോ ഇ-പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈന്‍ (WWW.EMPLOYMENTEXCHANGE.COM) ആയോ രജിസ്‌ട്രേഷന്‍ പുതുക്കാം. ജോലി ലഭിച്ച് യഥാസമയം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാത്തവര്‍ക്കും യഥാസമയം ചേര്‍ക്കാത്തതിനാല്‍ സീനിയോറിറ്റി നഷടപ്പെട്ടവര്‍ക്കും അപേക്ഷിക്കാം. ശിക്ഷാ നടപടിയുടെ ഭാഗമായി സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് അവസരം ലഭിക്കില്ല.ഓണ്‍ലൈന്‍ വെബ്‌സൈറ്റ് : www.employment.kerala.gov.ഇൻ.ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഓഫീസ്, കാസര്‍കോട് : 04994 255582
ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഹൊസ്ദുര്‍ഗ്ഗ് : 0467 2209068
എല്‍.പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) കൂടിക്കാഴ്ച്ച നടത്തും
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (എന്‍.സി.എ-എസ്.സി) (കാറ്റഗറി നം. 213/2023) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി 20, 21 തീയതികളില്‍ പബ്ലിക് സര്‍വീസ് കമ്മീഷന്റെ കോഴിക്കോട് റീജിയണല്‍ ഓഫീസില്‍ കൂടിക്കാഴ്ച നടത്തും. ഇന്റര്‍വ്യൂ മെമ്മോ ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭിക്കും.
കെട്ടിടം ലേലം ചെയ്യും
പുല്ലൂര്‍ - പെരിയ ഗ്രാമ പഞ്ചായത്തിലെ പഴയ ഓഫീസ് കെട്ടിടം ലേലം ചെയ്തു വിൽക്കും. ഫെബ്രുവരി 19 ന് രാവിലെ 11 ന് ചാലിങ്കാലിലുള്ള പഴയ പഞ്ചായത്ത് ഓഫീസ് പരിസരത്ത് ലേലം ചെയ്യും.ഫോണ്‍ : 04672234030
ടെണ്ടര്‍ ക്ഷണിച്ചു
കാഞ്ഞങ്ങാട് ഐസിഡിഎസ് പ്രൊജക്ടിന് പരിധിയിലെ 119 അങ്കണവാടികളിലേക്ക് പ്രീ സ്‌കൂള്‍ എഡ്യുക്കേഷന്‍ കിറ്റ് വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.ടെണ്ടര്‍ ഫോറം വിതരണം ചെയ്യുന്ന അവസാന തീയതി ഫെബ്രുവരി 28 ഉച്ചക്ക് 12.ടെണ്ടര്‍ തുറക്കുന്ന തീയതി ഫെബ്രുവരി 28 വൈകുന്നേരം മൂന്ന്.ഫോണ്‍ : 9544508715