ജില്ലാപഞ്ചായത്ത് വാര്‍ഡ് വിഭജനം: ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഹീയറിങ് ജൂലൈ 31 ന്
മാസ് പെറ്റീഷന്‍ നല്‍കിയിട്ടുള്ളവരില്‍ നിന്നും ഒരു പ്രതിനിധി മാത്രം ഹീയറിംഗില്‍ പങ്കെടുത്താല്‍ മതിയാകും.

കാസര്‍കോട്: സംസ്ഥാനത്തെ 14 ജില്ലാപഞ്ചായത്ത് വാര്‍ഡ് വിഭജന കരട് നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് പരാതി സമര്‍പ്പിച്ചിട്ടുള്ളവരെ തിരുവനന്തപുരം തൈയ്ക്കാട് പി.ഡബ്‌ള്യൂ.ഡി റെസ്റ്റ് ഹൗസില്‍ ജൂലൈ 31 ന് ഡീലിമിറ്റേഷന്‍ കമ്മീഷന്‍ നേരില്‍ കേള്‍ക്കും. 14 ജില്ലകളിലായി ആകെ 147 പരാതികളാണ് ലഭിച്ചത്.
ജൂലൈ 31 ന് രാവിലെ 9.30 ന് തൃശൂര്‍, പാലക്കാട്, മലപ്പുുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പരാതിക്കാരെയും, രാവിലെ 11 മണിക്ക് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുള്ളവരെയുമാണ് കമ്മീഷന്‍ നേരില്‍ കേള്‍ക്കുന്നത്.
ജില്ലാപഞ്ചായത്ത് കരട് വിഭജന നിര്‍ദ്ദേശങ്ങളിന്‍മേല്‍ നിശ്ചിത സമയപരിധിക്ക് മുന്‍പായി ഡീലിമിറ്റേഷന്‍ കമ്മീഷനോ, ജില്ലാ കലക്ടര്‍ക്കോ പരാതി സമര്‍പ്പിച്ചിട്ടുള്ളവര്‍ മാത്രം ഹീയറിംഗിന് ഹാജരായാല്‍ മതിയാകും. മാസ് പെറ്റീഷന്‍ നല്‍കിയിട്ടുള്ളവരില്‍ നിന്നും ഒരു പ്രതിനിധി മാത്രം ഹീയറിംഗില്‍ പങ്കെടുത്താല്‍ മതിയാകും.
പരാതികളുടെ എണ്ണം ജില്ലാടിസ്ഥാനത്തില്‍
തിരുവനന്തപുരം- 3
കൊല്ലം - 2
പത്തനംതിട്ട - 12
ആലപ്പുുഴ - 28
കോട്ടയം - 14
ഇടുക്കി -11
എറണാകുളം - 5
തൃശൂര്‍ - 12
പാലക്കാട് - 5
മലപ്പുുറം - 18
കോഴിക്കോട് - 17
വയനാട് - 4
കണ്ണൂര്‍ - 5
കാസര്‍കോട് - 11
ആകെ -147