കാസര്‍കോട് ജില്ല- അറിയിപ്പുകള്‍

വിദ്യാർഥികളുടെ ജൈവവൈവിധ്യ കോൺഗ്രസ് കാസർഗോഡ് ജില്ലാതല മത്സരങ്ങൾ ; അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാനജൈവവൈവിധ്യ ബോർഡ് വിദ്യാർഥികളുടെ ജൈവവൈവിധ്യ കോൺഗ്രസിന്റെ ഭാഗമായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും.കാസർഗോഡ് ജില്ലാതല മത്സരങ്ങൾ ഫെബ്രുവരി മാസത്തിൽ നടത്തും.
സ്‌കൂൾ,കോളേജ് വിദ്യാർഥികൾക്കായി പ്രൊജക്റ്റ് അവതരണ മത്സരം ,സ്‌കൂൾ വിദ്യാർഥികൾക്കായി പുരയിട ജൈവവൈവിധ്യ സംരക്ഷണ അവതരണ മത്സരം,പെയിന്റിംഗ്,പെൻസിൽ ഡ്രോയിങ് എന്നിവയാണ് മത്സരങ്ങൾ.അപേക്ഷ ഫെബ്രുവരി 4 നു വൈകിട്ട് 5 മണിക്ക് മുൻപായി ജില്ലകോർഡിനേറ്ററുടെ [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായ് https://kerala biodiversity.org എന്ന വെബ്സൈറ്റിലോ 9496372843 എന്ന നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.ഒരു സ്കൂളിൽ നിന്നും ഒരു ഇനത്തിൽ 3 കുട്ടികൾക്ക് വരെ പങ്കെടുക്കാവുന്നതാണ്.ജില്ലാതല മത്സരങ്ങൾ ഫെബ്രുവരി 15 നു ദുർഗ സ്‌കൂൾ കാഞ്ഞങ്ങാട് വച്ച് നടത്തുന്നതായിരിക്കും.
ഹൊസ്ദുര്‍ഗ്ഗ് താലൂക്ക് വികസന സമിതി യോഗം ഒന്നിന്
ഹൊസ്ദുര്‍ഗ്ഗ് താലൂക്ക് വികസന സമിതി അവലോകന യോഗം ഫെബ്രുവരി ഒന്നിന് രാവിലെ 10.30 ന് ഹൊസ്ദുര്‍ഗ്ഗ് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
അപേക്ഷ ക്ഷണിച്ചു
കാസര്‍കോട് ഗവ. ഐ.ടി.ഐ യില്‍ എന്‍.സി.വി.റ്റി അംഗീകൃത ട്രേഡുകളില്‍ 2019-20 സെഷനില്‍ പ്രവേശനം നേടിയ രണ്ട് വര്‍ഷ ട്രേഡുകളിലെ രണ്ടാം വര്‍ഷ ട്രെിയിനികളില്‍ നിന്നും 2020 മുതല്‍ 2023 വരെയുള്ള കാലയളവില്‍ പ്രവേശനം നേടിയ ഒരു വര്‍ഷ, ഒന്നാം വര്‍ഷ, രണ്ടു വര്‍ഷ, ആറുമാസ ട്രേഡുകളിലും റഗുലര്‍ പരീക്ഷ എഴുതി പരാജയപ്പെട്ട (പ്രൈവറ്റ് ട്രെയിനികള്‍ ഉള്‍പ്പെടെ) ട്രെയിനികളില്‍ നിന്നും അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് ഫെബ്രുവരി 2025 സപ്ലിമെന്ററി പരീക്ഷയില്‍ പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി അഞ്ചിന് വൈകുന്നേരം അഞ്ചിനകം നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ സമര്‍പ്പിക്കണം. ഫോണ്‍- 04994 256440, 9633048146.
കാവല്‍ പ്ലസ് പദ്ധതി കാസര്‍കോട് ജില്ലയില്‍ സന്നദ്ധ സംഘനടനകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ മിഷന്‍ വാത്സല്യ പദ്ധതി-സ്റ്റേറ്റ് നിര്‍ഭയ സെല്‍ എന്നിവയുടെ ഏകോപനത്തോടു കൂടി നടപ്പിലാക്കി വരുന്ന കാവല്‍ പ്ലസ് പദ്ധതി നടപ്പിലാക്കുന്നതിനായി കാസര്‍കോട് ജില്ലയില്‍ സന്നദ്ധ സംഘനടനകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികളുടെയും ലൈംഗീകാതിക്രമം അതിജീവിച്ച കുട്ടികളുടെയും സമഗ്രമായ പരിരക്ഷയും സംരക്ഷണവും പുനരധിവാസവുമാണ് കാവല്‍ പ്ലസ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. ലൈംഗീകാതിക്രമം അതിജീവിച്ച കുട്ടികളുടെയും, ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളുടെയും സ്ഥാപനവല്‍ക്കരണം കുറച്ച് അവരെ വീടുകളില്‍ തന്നെ സാമൂഹികാധിഷ്ഠിത പുനരധിവാസത്തിനുമുള്ള പദ്ധതിയാണിത്. നിലവില്‍ ജില്ലയില്‍ ഒരു സന്നദ്ധ സംഘടനയെയാണ് തെരഞ്ഞെടുക്കുന്നത്.
1955 ലെ തിരുവിതാംകൂര്‍ -കൊച്ചി സാഹിത്യ ശാസ്ത്രീയ ധര്‍മ്മ സംഘങ്ങള്‍ റെജിസ്ട്രേഷന്‍ ആക്ട്,1860 ലെ സൊസൈറ്റീസ് ആക്ട്, 1882 ലെ ഇന്ത്യന്‍ ട്രസ്റ്റ് ആക്ട് എന്നിവയില്‍ ഏതെങ്കിലും ഒന്ന് പ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കണം. ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സന്നദ്ധയുള്ള സംഘടനയായിരിക്കണം. ഏതെങ്കിലും തരത്തിലുള്ള ക്രിമിനല്‍ പശ്ചാത്തലമുള്ള സംഘടനകള്‍ അപേക്ഷിക്കുവാന്‍ പാടില്ല. പദ്ധതി ഏറ്റെടുത്ത് നടത്തുവാനുള്ള സാമ്പത്തിക ഭദ്രതയുള്ള സംഘടനയായിരിക്കണം. നിയമ പ്രകാരം തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി നിലവിലുണ്ടായിരിക്കണം. അപേക്ഷിക്കുന്ന സന്നദ്ധ സംഘടന സ്ഥാപനത്തിന്റെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഓഡിറ്റ് സ്റ്റേറ്റ്മെന്റ് ഓഫ് അക്കൗണ്ട്സ്, ഭരണ റിപ്പോര്‍ട്ട് എന്നിവ സഹിതം 2025 ഫെബ്രുവരി അഞ്ചിനകം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ഡി ബ്ലോക്ക്, രണ്ടാം നില, സിവില്‍ സ്റ്റേഷന്‍,വിദ്യാനഗര്‍ പിഒ,കാസര്‍കോട് ,ഫോണ്‍- 04994 256 990 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.
ഫോണ്‍- 04994 256990.
അപേക്ഷ ക്ഷണിച്ചു
കാസര്‍കോട് ഗവ: ഐടിഐയില്‍ എന്‍സിവിറ്റി അംഗീകൃത ട്രേഡുകളില്‍ 2019-2021 സെഷനില്‍ പ്രവേശനം നേടിയ രണ്ടു വര്‍ഷ ട്രേഡുകളിലെ രണ്ടാം വര്‍ഷ ട്രെയിനികളില്‍നിന്നും, 2020 മുതല്‍ 2023 വരെയുള്ള കാലയളവില്‍ പ്രവേശനം നേടിയ ഒരുവര്‍ഷ, ഒന്നാംവര്‍ഷ, രണ്ടുവര്‍ഷ, ആറുമാസ ട്രേഡുകളിലും റഗുലര്‍ പരീക്ഷ എഴുതി പരാജയപ്പെട്ട (പ്രൈവറ്റ് ട്രെയിനികള്‍ ഉള്‍പ്പെടെ) ട്രെയിനികളില്‍ നിന്നും അഖിലേന്ത്യാട്രേഡ് ടെസ്റ്റ് ഫെബ്രുവരി 2025 സപ്ലിമെന്ററി പരീക്ഷയില്‍ പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഫെബ്രുവരി അഞ്ചിന് വൈകുന്നേരം അഞ്ചിനകം സമര്‍പ്പിക്കണം. ഫോണ്‍- 04994-256440, 9633048146.
ജവഹര്‍ നവോദയ വിദ്യാലയത്തില്‍ പ്രവേശനപരീക്ഷ എട്ടിന്
കാസര്‍കോട് ജില്ല- അറിയിപ്പുകള്‍
ജില്ലയിലെ പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2025-26 അദ്ധ്യയനവര്‍ഷത്തിലെ ഒമ്പതാം ക്ലാസിലേക്കും പതിനൊന്നാം ക്ലാസ്സിലക്കും നടത്തിയ പ്രവേശന പരീക്ഷ ഫെബ്രുവരി എട്ടിന് രാവിലെ 11 മുതല്‍ 1.30 വരെ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ നടക്കും. റിപ്പോര്‍ട്ടിംഗ് സമയം രാവിലെ 10.30. https://navodaya.gov.in വെബ്സൈറ്റില്‍ നിന്നും അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍- 9496424692, 95398557126.