കാസര്‍കോട് ജില്ല- അറിയിപ്പുകള്‍
യുവജന കമ്മീഷന്‍ ജില്ലാതല അദാലത്ത് 12ന്
കേരള സംസ്ഥാന യുവജന കമ്മീഷന്റെ കാസര്‍കോട് ജില്ലാതല അദാലത്ത് ഡിസംബര്‍ 12ന് രാവിലെ 11 മുതല്‍ ചെയര്‍മാന്‍ എം.ഷാജറിന്റെ അദ്ധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. 18 വയസ്സിനും 40 വയസ്സിനും മദ്ധ്യേയുള്ള യുവജനങ്ങള്‍ക്ക് കമ്മീഷന്‍ മുമ്പാകെ പരാതികള്‍ സമര്‍പ്പിക്കാം. ഫോണ്‍- 0471 2308630.
ഹൊസ്ദുര്‍ഗ്ഗ് താലൂക്ക് വികസന സമിതി യോഗം ഡിസംബര്‍ ഏഴിന്
ഹൊസ്ദുര്‍ഗ് താലൂക്ക് വികസന സമിതി അവലോകന യോഗം ഡിസംബര്‍ ഏഴിന് രാവിലെ 10.30 ന് ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ളവരുടെ മക്കള്‍ക്ക് 2024-25 വര്‍ഷത്തെ ഡിഗ്രി, പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. കയര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് 2024 മെയ് 31ന് രണ്ട് വര്‍ഷം പൂര്‍ത്തീകരിച്ച് കുടിശ്ശിക വിഹിതം അടച്ചുവരുന്ന തൊഴിലാളികളുടെ മക്കള്‍ക്കാണ് ധനസഹായത്തിന് അര്‍ഹത. കേരളത്തിലെ ഗവ.അംഗീകൃത സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ അംഗീകൃത ഫുള്‍ടൈം കോഴ്‌സുകളില്‍ ഡിഗ്രി, പിജി, പ്രൊഫഷണല്‍ കോഴ്‌സുകള്‍, പോളിടെക്‌നിക്, എഞ്ചിനീയറിംഗ്, മെഡിസിന്‍, അഗ്രികള്‍ച്ചര്‍, നേഴ്‌സിംഗ്, പാരമെഡിക്കല്‍ കോഴ്‌സുകളില്‍ ഉപരിപനം നടത്തുന്നതിനാണ് ധന്‍സഹായം അനുവദിക്കുന്നത്. അപേക്ഷാ ഫോറം ബോര്‍ഡിന്റെ എല്ലാ ഓഫീസുകളിലും ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2025 ജനുവരി 31.
റേഷന്‍കാര്‍ഡ് മസ്റ്ററിംഗ് സ്‌പെഷ്യല്‍ ക്യാമ്പ്
വെള്ളരിക്കുണ്ട് താലൂക്കിലെ വിവിധ പഞ്ചായത്തുകളില്‍ റേഷന്‍കാര്‍ഡ് മസ്റ്ററിംഗ് സ്‌പെഷ്യല്‍ ക്യാമ്പ് നടത്തുന്നു. മസ്റ്ററിംഗ് പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ള ഗുണഭോക്താക്കള്‍ അവസരം പ്രയോജനപ്പെടുത്തണമെന്ന് വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഡിസംബര്‍ നാലിന് പനത്തടി പഞ്ചായത്ത്,പനത്തടി റേഷന്‍ കടയില്‍. എ.ആര്‍ഡി 7 12.30 മുതല്‍ 3.30 വരെ. ഡിസംബര്‍ അഞ്ചിന് ബളാല്‍ പഞ്ചായത്ത്, ബളാല്‍ പഞ്ചായത്ത് ഹാളില്‍. 12.30 മുതല്‍ 3.30 വരെ. ഡിസംബര്‍ ആറിന് കിനാനൂര്‍ കരിന്തളം പഞ്ചായത്ത്, കരിന്തളം പഞ്ചായത്ത് ഹാളില്‍ 12.30 മുതല്‍ 3.30 വരെ. ഡിസംബര്‍ ഏഴിന് കള്ളാര്‍ പഞ്ചായത്ത്, പഞ്ചായത്ത് ഹാളില്‍ 12.30 മുതല്‍ 3.30 വരെ. ഡിസംബര്‍ ഏഴിന് ഈസ്റ്റ് എളേരി പഞ്ചായത്ത്, പഞ്ചായത്ത് ഹാളില്‍, 12.30 മുതല്‍ 3.30 വരെ.
ഡിസംബര്‍ എട്ടിന് വെസ്റ്റ് എളേരിപഞ്ചായത്ത്, പഞ്ചായത്ത് ഹാളില്‍. 9.30 മുതല്‍ 12.30 വരെ. ഡിസംബര്‍ ഒമ്പതിന്് കോടോം ബേളൂര്‍ പഞ്ചായത്ത്, ഒടയംചാല്‍ റേഷന്‍കട എ.ആര്‍ഡി 21,12.30 മുതല്‍ 3.30 വരെ. ഡിസംബര്‍ പത്തിന് പനത്തടി പഞ്ചായത്ത്, പനത്തടി റേഷന്‍കട എ.ആര്‍ഡി 7, 12.30 മുതല്‍ 3.30 വരെ. ഡിസംബര്‍ പതിനൊന്നിന് ബളാല്‍ പഞ്ചായത്ത്, പഞ്ചായത്ത് ഹാളില്‍, 12.30 മുതല്‍ 3.30 വരെ. ഡിസംബര്‍ പന്ത്രണ്ടിന് കിനാനൂര്‍ കരിന്തളം പഞ്ചായത്ത്, പഞ്ചായത്ത് ഹാളില്‍, 12.30 മുതല്‍ 3.30 വരെ. ഡിസംബര്‍ പത്രിമൂന്നിന് കള്ളാര്‍ പഞ്ചായത്ത്, പഞ്ചായത്ത് ഹാളില്‍, 12.30 മുതല്‍ 3.30 വരെ. ഡിസംബര്‍ പതിനാലിന് വെസ്റ്റ് എളേരി പഞ്ചായത്ത്, പഞ്ചായത്ത് ഹാളില്‍, 12.30 മുതല്‍ 3.30 വരെ. ഡിസംബര്‍ പതിനഞ്ചിന് ഈസ്റ്റ് എളേരി പഞ്ചായത്ത്, പഞ്ചായത്ത് ഹാളില്‍, 9.30 മുതല്‍ 12.30 വരെ.
സ്‌കോളര്‍ഷിപ് അപേക്ഷ അവസാന തീയതി നീട്ടി
കേരള ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് ക്ഷേമനിധി ബോര്‍ഡ് നല്‍കി വരുന്ന വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബര്‍ 15 വരെ നീട്ടി. കൂടുതല്‍ വിവരങ്ങള്‍ക്ക് സിവില്‍ സ്റ്റേഷനില്‍ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 9495078176, 04994256404.
അംശാദായം മുടങ്ങിയവര്‍ക്ക് പുതുക്കാന്‍ അവസരം
നേരത്തെ പ്രതിമാസ വരിസംഖ്യ അടക്കാത്തവര്‍ക്കും, ഒരു പ്രാവശ്യം മുടങ്ങിയതുകൊണ്ട് തുടര്‍ന്ന് അംഗത്വം പുതുക്കാന്‍ പറ്റാത്തവര്‍ക്കും ഡിസംബര്‍ 15 വരെ കാസര്‍കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ നിന്നും അംഗത്വം പുതുക്കാം. ഫോണ്‍ 9495078176, 04994256404.
വെള്ളരിക്കുണ്ട് താലൂക്ക് വികസന സമിതി യോഗം ഏഴിന്
വെള്ളരിക്കുണ്ട് താലൂക്ക് വികസന സമിതിയുടെ ഡിസംബര്‍ മാസത്തിലെ യോഗം ഡിസംബര്‍ ഏഴിന് വൈകീട്ട് മൂന്നിന് വെള്ളിക്കുണ്ട് താലൂക്ക് മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
സംരംഭകത്വ റെസിഡെന്‍ഷ്യല്‍ വര്‍ക്‌ഷോപ്പ്
പുതിയ സംരംഭം തുടങ്ങാന്‍ താല്‍പര്യമുള്ള സംരംഭകര്‍ക്കായി അന്താരാഷ്ട്ര തൊഴില്‍ സംഘടനയും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റും ചേര്‍ന്ന് എട്ട് ദിവസത്തെ വര്‍ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. സംരംഭകനാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡിസംബര്‍ അഞ്ച് മുതല്‍ 13 വരെ കളമശ്ശേരിയിലുള്ള കെ.ഐ.ഇ.ഡി ക്യാമ്പസ്സില്‍ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ http://kied.info/training-calender/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍- 0484 2532890, 2550322, 9188922800.
പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മാധ്യമ ശില്‍പശാല; രജിസ്ട്രേഷന്‍ തീയ്യതി നീട്ടി
പട്ടിക വര്‍ഗ്ഗ വികസന വകുപ്പും വിവര പൊതുജന സമ്പര്‍ക്ക വകുപ്പ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി ഡിസംബറില്‍ കാസര്‍കോട് ജില്ലയിലെ പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മാധ്യമ ശില്‍പശാല നടത്തുന്നു. മാധ്യമ മേഖലയിലെ തൊഴിലവസരങ്ങള്‍ മനസ്സിലാക്കുന്നതിനും മാധ്യമപ്രവര്‍ത്തനത്തിലും താല്‍പര്യമുള്ളവര്‍ [email protected] എന്ന ഇ മെയില്‍ വിലാസത്തില്‍ ഡിസംബര്‍ അഞ്ചിനകം പേര്, ഫോണ്‍ നമ്പര്‍, വിലാസം സഹിതം രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍- 8547860180
വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കള്‍ക്കുള്ള 2024-25 അദ്ധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.എട്ടാം ക്ലാസ്സ് മുതല്‍ പ്രൊഫഷണല്‍ കോഴ്‌സ് വരെ പഠിക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫോറം കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി എക്‌സിക്യൂട്ടീവ് ഓഫീസില്‍ നിന്നോ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നോ ലഭിക്കും. ഫോണ്‍- 04672205380.
പ്രത്യേക പാരിതോഷികം; അപേക്ഷ ക്ഷണിച്ചു
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് 2023-24 അദ്ധ്യയന വര്‍ഷത്തില്‍ കലാ, കായിക, അക്കാദമിക്ക് രംഗങ്ങളില്‍ മികവ് പുലര്‍ത്തിയവര്‍ക്ക് പ്രത്യേക പാരിതോഷികം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ 15 നകം ജില്ലാ ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍- 0467 2205380.